കാ​ന​ൻ ലോ ​സൊ​സൈ​റ്റി വാ​ർ​ഷി​ക​ സ​മ്മേ​ള​നം തു​ട​ങ്ങി
കാ​ന​ൻ ലോ ​സൊ​സൈ​റ്റി വാ​ർ​ഷി​ക​ സ​മ്മേ​ള​നം തു​ട​ങ്ങി
Tuesday, October 23, 2018 12:15 AM IST
ബം​​​ഗ​​​ളൂ​​​രു: ദേ​​​ശീ​​​യ കാ​​​ന​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി​​​യു​​​ടെ 32-ാം വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​നം ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം വി​​​ദ്യാ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ’യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ- വി​​​ശ്വാ​​​സം, ദൈ​​​വ​​​വി​​​ളി​​​യു​​​ടെ വി​​​വേ​​​ച​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി റോ​​​മി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭാ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്കു​​​ള്ള സ്ഥാ​​​ന​​​വും ദൗ​​​ത്യ​​​വു​​​മാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​മേ​​​യം.

ബം​​​ഗ​​​ളൂ​​​രു അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​പീ​​​റ്റ​​​ർ മ​​​ച്ചാ​​​ദോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 200 ഓ​​​ളം കാ​​​ന​​​ൻ​​​നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​രാ​​​യ വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​നി​​​ക​​​ളും അ​​​ല്മാ​​​യ​​​രു​​​മാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​ല്മാ​​​യ ശാ​​​ക്തീ​​​ക​​​ര​​​ണം സ​​​ഭ​​​യി​​​ൽ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി വി​​​വി​​​ധ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കും. റോ​​​മി​​​ലെ സി​​​ന​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​ന​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


മാ​​​ണ്ഡ്യ ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, ധ​​​ർ​​​മാ​​​രാം വി​​​ദ്യാ​​​ക്ഷേ​​​ത്രം പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​കു​​​ര്യ​​​ൻ കാ​​​ച്ച​​​പ്പി​​​ള്ളി, കാ​​​ന​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ജോ​​​ണ്‍ മെ​​​ൻ​​​ഡോ​​​ണ്‍​സാ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​ ഡോ. ​​എ​​​സ്. അ​​​ന്തോ​​​ണി​​​സാ​​​മി, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​കെ.​​​ടി. ഇ​​​മ്മാ​​​നു​​​വ​​​ൽ, ട്ര​​​ഷ​​​റ​​​ർ റ​​​വ. ​ഡോ. ​​ജോ​​​ണ്‍ മോ​​​ഹ​​​ൻ​​​ദാ​​​സ്, എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യ റ​​​വ.​​​ഡോ. ജോ​​​ണ്‍ ദി​​​ര​​​വി​​​യം, റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് കോ​​​ളു​​​ത​​​റ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​മ്മേ​​​ള​​​നം 26നു ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.