പേടിഎം സിഇഒയെ ഭീഷണിപ്പെടുത്തിയ സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ
പേടിഎം സിഇഒയെ ഭീഷണിപ്പെടുത്തിയ  സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ
Wednesday, October 24, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: പേ​ടി​എം സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ വി​ജ​യ് ശേ​ഖ​ർ ശ​ർ​മ​യു​ടെ ലാ​പ്ടോ​പ്പി​ൽനി​ന്ന് സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും സാ​ന്പ​ത്തി​ക ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളും മോ​ഷ്ടി​ച്ച് 20 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദീ​ർ​ഘ​കാ​ല​മാ​യി ശ​ർ​മ​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സോ​ണി​യ ധ​വാ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​ർ​മ​യു​ടെ ലാ​പ്ടോ​പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന സോ​ണി​യ​യെ ഉ​പ​യോ​ഗി​ച്ച് രേ​ഖ​ക​ൾ മോ​ഷ്ടിക്കുമെന്നും 20 കോ​ടി രൂ​പ ത​ന്നി​ല്ലെ​ങ്കി​ൽ ഡാ​റ്റ പു​റ​ത്താ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.


സോ​ണി​യ ധ​വാ​ന്‍റെ ഭ​ർ​ത്താ​വ് രൂ​പ​ക് ജ​യി​ൻ, പേ ​ടി​എം ജീ​വ​ന​ക്കാ​ൻ ദേ​വേ​ന്ദ്ര കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള​തെ​ന്ന് പേടി​എം മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

10 വ​ർ​ഷ​മാ​യി ക​ന്പ​നി​യി​ൽ ജോ​ലിയിലായിരുന്നു സോണി യ. എ​ന്നാ​ൽ, എ​ന്തു ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​വ​ർ ചോ​ർ​ത്തി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സി​ന് പൂ​ർ​ണ വി​വ​ര​മി​ല്ല. ഇ​ട​പാ​ടു​കാ​രു​ടെ വി​വ​ര​ങ്ങ​ളൊ​ന്നുംത​ന്നെ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു പേ​ടി​എം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.