ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ  അവസാനിപ്പിച്ചു
Wednesday, October 24, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ സു​പ്രീംകോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. ജേ​ക്ക​ബ് തോ​മ​സ് മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത് അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ജു​ഡീ​ഷറി​യെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ജേ​ക്ക​ബ് തോ​മ​സ് മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്.

വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​റാ​യി​രി​ക്കേ കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ന് അ​യ​ച്ച ക​ത്തി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​നാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ പ​രാ​തി​യു​ടെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.


പാ​റ്റൂ​ർ ഭൂ​മി ഇ​ട​പാ​ട്, മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നെ​തി​രാ​യ ബ​ന്ധു നി​യ​മ​ന കേ​സ് എ​ന്നി​വ​യി​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ത് ജ​ഡ്ജി​മാ​ർ​ക്കു മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​നു വീ​ഴ്ച പ​റ്റി​യെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​വ ആ​രോ​പ​ണ​ങ്ങ​ള​ല്ലെ​ന്നും വ​സ്തു​ത​ക​ളാ​ണെ​ന്നു​മാ​യി​രു​ന്നു ജേ​ക്ക​ബ് തോ​മ​സ് നേ​ര​ത്തെ നി​ല​പാ​ട് എ​ടു​ത്തി​രു​ന്ന​ത്. ഇ​തു തി​രു​ത്തി​യാ​ണ് ഇ​ന്ന​ലെ അ​ദ്ദേ​ഹം സു​പ്രീംകോ​ട​തി​യി​ൽ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.