അഹമ്മദാബാദിനെ കർണാവതി ആക്കാൻ നീക്കം
Wednesday, November 7, 2018 12:14 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: നി​​യ​​മ​​ത​​ട​​സ​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ന്‍റെ പേ​​ര് ക​​ർ​​ണാ​​വ​​തി എ​​ന്നാ​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്നു ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ. ഗു​​ജ​​റാ​​ത്ത് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി നി​​തി​​ൻ പ​​ട്ടേ​​ൽ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഫൈ​​സാ​​ബാ​​ദി​​ന്‍റെ പേ​​ര് അ​​യോ​​ധ്യ​​യെ​​ന്നാ​​ക്കി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​ക​​മാ​​യി​​രു​​ന്നു പ​​ട്ടേ​​ലി​​ന്‍റെ പ്ര​​സ്താ​​വ​​ന. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ന്‍റെ പേ​​ര് മാ​​റ്റാ​​നു​​ള്ള നീ​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ത​​ട്ടി​​പ്പാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് വ​​ക്താ​​വ് മ​​നീ​​ഷ് ദോ​​ഷി പ​​റ​​ഞ്ഞു. 11-ാം നൂ​​റ്റാ​​ണ്ടി​​ൽ ചാ​​ലൂ​​ക്യ ഭ​​ര​​ണാ​​ധി​​കാ​​രി ക​​ർ​​ണ​​ൻ ആ​​ണ് സ​​ബ​​ർ​​മ​​തി തീ​​ര​​ത്ത് ക​​ർ​​ണാ​​വ​​തി എ​​ന്ന പേ​​രി​​ൽ ന​​ഗ​​രം സ്ഥാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.