മുൻ എൻസി നേതാവ് ജുനൈദ് മട്ടു ബിജെപി പിന്തുണയോടെ ശ്രീനഗർ മേയർ
മുൻ എൻസി നേതാവ് ജുനൈദ് മട്ടു ബിജെപി പിന്തുണയോടെ ശ്രീനഗർ മേയർ
Wednesday, November 7, 2018 12:14 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​ർ ത​​ല​​സ്ഥാ​​ന​​മാ​​യ ശ്രീ​​ന​​ഗ​​റി​​ന്‍റെ മേ​​യ​​റാ​​യി മു​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് നേ​​താ​​വ് ജു​​നൈ​​ദ് അ​​സിം മ​​ട്ടു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ബി​​ജെ​​പി​​യു​​ടെ​​യും പീ​​പ്പി​​ൾ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ന്‍റെ​​യും പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണു മ​​ട്ടു മേ​​യ​​റാ​​യ​​ത്. മ​​ട്ടു​​വി​​ന് 40 വോ​​ട്ടും കോ​​ൺ​​ഗ്ര​​സി​​ലെ ഗു​​ലാം റ​​സൂ​​ൽ ഹ​​ജാ​​മി​​ന് 26 വോ​​ട്ടും ല​​ഭി​​ച്ചു. കോ​​ൺ​​ഗ്ര​​സ് പി​​ന്തു​​ണ​​ച്ച സ്വ​​ത​​ന്ത്ര​​ൻ ഷേ​​ക്ക് ഇ​​മ്രാ​​ൻ ഡെ​​പ്യൂ​​ട്ടി മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 74 അം​​ഗ കൗ​​ൺ​​സി​​ലി​​ൽ 16 അം​​ഗ​​ങ്ങ​​ളു​​ള്ള കോ​​ൺ​​ഗ്ര​​സാ​​ണ് വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി. ബി​​ജെ​​പി​​ക്ക് അ​​ഞ്ചും പീ​​പ്പി​​ൾ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ന് നാ​​ലും കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​ണു​​ള്ള​​ത്. 53 കൗ​​ൺ​​സി​​ല​​ർ​​മാ​​ർ സ്വ​​ത​​ന്ത്ര​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രാ​​ണ്. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ബ​​ഹി​​ഷ്ക​​രി​​ക്കാ​​നു​​ള്ള പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് സെ​​പ്റ്റം​​ബ​​റി​​ലാ​​ണു ജു​​നൈ​​ദ് മ​​ട്ടു നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.