പുക: ഡൽഹി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്
Wednesday, November 7, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്, ഹ​രി​യാ​ന അ​തി​ർ​ത്തി​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പു​ക​യും മ​ഞ്ഞും തി​ങ്ങി ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കു ക​ട​ന്ന​തോ​ടെ ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്കെ​ന്നു വി​ദ​ഗ്ധ​ർ. മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കു​ന്ന എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് 450 ആ​യി ഉ​യ​ർ​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​തി​നാ​ൽ മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ച് അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യു​ണ്ടാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പ​ക​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​ല​യി​രു​ത്ത​ൽ. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നു സ​മ​യപ​രി​ധി നി​ശ്ച​യി​ച്ച് സു​പ്രീംകോ​ട​തി ചി​ല ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള ഗു​രു​ത​രാ​വ​സ്ഥ​യ്ക്ക് അ​യ​വു​ണ്ടാ​ക്കി​ല്ലെ​ന്ന് സി​സ്റ്റം ഓ​ഫ് എ​യ​ർ ക്വാ​ളി​റ്റി ആ​ൻ​ഡ് വെ​ത​ർ ഫോ​ർ​കാ​സ്റ്റിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് (സ​ഫ​ർ) ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ദീ​പാ​വ​ലി ദി​വ​സം രാ​ത്രി എ​ട്ട് മു​ത​ൽ പ​ത്ത് വ​രെ മാ​ത്ര​മേ പ​ട​ക്കം പൊ​ട്ടി​ക്കാ​വൂ​യെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ചി​ല മു​ന്ന​റി​യി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​മു​ണ്ട്.


20 സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നു തു​ല്യ​മാ​യ മ​ലി​ന​വാ​യു ആ​ണ് ഒ​രു ന​വ​ജാ​ത ശി​ശു ഓ​രോ സ​മ​യ​വും ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ് ഡോ​ക്‌ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​തു ശ്വാ​സ​കോ​ശ രോ​ഗ​മു​ള്ള​വ​ർ​ക്ക് മ​ര​ണ​കാ​ര​ണ​മാ​ണ്. കു​ഞ്ഞു​ങ്ങ​ളും പ്രാ​യ​മു​ള്ള​വ​രും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ക്യു​ഐ 50 സാ​ധാ​ര​ണ സ്ഥി​തി​യാ​യി ക​ണ​ക്കാ​ക്കു​ന്പോ​ഴാ​ണ് ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ തോ​ത് 450-500 പ​രി​ധി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 500ന് ​അ​ടു​ത്തുവ​രെ തോ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ക്യു​ഐ 500 ലേ​ക്കു ക​ട​ന്നാ​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...