താൻ ബിജെപിയുടെ കുഴലൂത്തുകാരനല്ലെന്നു കമൽഹാസൻ
Thursday, November 8, 2018 12:37 AM IST
ചെ​​​ന്നൈ: ന​​​ട​​​നും മക്ക​​​ൾ നീ​​​തി മ​​​യ്യം എ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ 64-ാം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ച്ചു. താ​​​ൻ ബി​​​ജെ​​​പി​​​യു​​​ടെ കു​​​ഴ​​​ലൂ​​​ത്തു​​​കാ​​​ര​​​ന​​​ല്ലെ​​​ന്നു ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ​​റ​​ഞ്ഞു.ബി​​​ജെ​​​പി​​​യു​​​ടെ കു​​​ഴ​​​ലൂ​​​ത്തു​​​കാ​​​ര​​​നാ​​​ണ് ഞാ​​​നെ​​​ന്ന രീ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ തി​​​ക​​​ച്ചും അ​​​വാ​​​സ്ത​​​വ​​​മാ​​​ണ്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 20 നി​​​യ​​​മ​​​സ​​​ഭാ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം സു​​​സ​​​ജ്ജ​​​മാ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം അ​​​വ​​​രു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ഞാ​​​ൻ. അ​​​ഴി​​​മ​​​തി​​​യി​​​ല്ലാ​​​ത്ത ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​വും അ​​​താ​​​ണ്- ക​​​മ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...