ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സൈനികർക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം
Thursday, November 8, 2018 12:37 AM IST
ഉ​​​​ത്ത​​​​ർ​​​​കാ​​​​ശി(​​​​ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്): മ​​​​ഞ്ഞു​​​​പെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​ന്തോ ടി​​​​ബ​​​​റ്റ​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ പോ​​​​ലീ​​​​സി​​​​നൊ​​​​പ്പം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി മ​​​​ധു​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷി​​​​ച്ചു. മ​​​​ഞ്ഞു​​​​മ​​​​ല​​​​ക​​​​ളി​​​​ലെ ധീ​​​​ര​​​​സൈ​​​​നി​​​​ക​​​​രു​​​​ടെ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​​​യെ​​​​ന്നു ഹ​​​​ർ​​​​ഷി​​​​ൽ ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റി​​​​ലെ ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്ക് ദീ​​​​പാ​​​​വ​​​​ലി ആ​​​​ശം​​​​സ നേ​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടു മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ന​​​​മ്മു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഒ​​​​രു പ്ര​​​​ദേ​​​​ശം മാ​​​​ത്ര​​​​മ​​​​ല്ല, 125 കോ​​​​ടി​​​​യോ​​​​ളം വ​​​​രു​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​വും അ​​​​വ​​​​രു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നി​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മോ​​​​ദി പ​​​​റ​​​​ഞ്ഞു.​​​വ​​​​ൺ റാ​​​​ങ്ക് വ​​​​ൺ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ 12,000 കോ​​​​ടി രൂ​​​​പ വേ​​​​ണ്ടി​​​​വ​​​​രും. 11,000 കോ​​​​ടി രൂ​​​​പ ഇ​​​തി​​​നാ​​​യി ന​​​​ല്കി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത് ​ച​​​​ട​​​​ങ്ങി​​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി​​​​ഗ്രാ​​​​മ​​​​മാ​​​​യ ബ​​​​ഗോ​​​​രി​​​​യി​​​​ൽ ഭാ​​​​ഗീ​​​​ര​​​​ഥി ന​​​​ദി​​​​യി​​​​ൽ പൂ​​​​ജ ന​​​​ട​​​​ത്തി​​​ശേ​​​ഷം മോ​​​ദി കേ​​​ദാ​​​ർ​​​നാ​​​ഥി​​​ലെ​​​ത്തി.​ 2013ലെ ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യ കേ​​​​ദാ​​​​ർ​​​​പു​​​​രി പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണു മോ​​​​ദി മ​​​​ട​​​​ങ്ങി​​​​യ​​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...