മിസോറാം മുഖ്യമന്ത്രി ലാ​​ൽ ത​​ൻ​​ഹാ​​വ്‌​​ല രണ്ടു മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചു
Friday, November 9, 2018 12:19 AM IST
ഐ​​സ്വാ​​ൾ: മി​​സോ​​റാം മു​​ഖ്യ​​മ​​ന്ത്രി ലാ​​ൽ ത​​ൻ​​ഹാ​​വ്‌​​ല ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. സെ​​ർ​​ചി​​പ്, ചം​​ഫാ​​യി സൗ​​ത്ത് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പ​​ത്രി​​ക സ​​ർ​​പ്പി​​ച്ച​​ത്. മി​​സോ​​റാം ചീ​​ഫ് ഇ​​ല​​ക്‌​​ട​​റ​​ൽ ഓ​​ഫീ​​സ​​ർ എ​​സ്.​​ബി. ശ​​ശാ​​ങ്കി​​നെ ത​​ത്‌​​സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചൊ​​വ്വാ​​ഴ്ച സെ​​ർ‌​​ചി​​പ്പി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.