മാവോയിസ്റ്റ് സ്ഫോടനം; സിഐഎസ്എഫ് ജവാനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു
Friday, November 9, 2018 12:19 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ബ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു സി​​​ഐ​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യാ​​​യ ബ​​​ചേ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. ആ​​​കാ​​​ശ്ന​​​ഗ​​​റി​​​ലെ ക്യാ​​​ന്പി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​ഐ​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​രെ​​​യാ​​​യി​​​രു​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ബ​​​സ് ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ, ക്ലീ​​​ന​​​ർ, ഒ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു സി​​​ഐ​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന് ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്താ​​​നി​​​രി​​​ക്കേ‍യാ​​​ണു മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഛത്തീ​​​സ്ഗ​​​ഡി​​​ലു​​​ണ്ടാ​​​യ മൂ​​​ന്നാ​​​മ​​​ത്തെ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. റാ​​​യ്പു​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 27നു ​​​നാ​​​ലു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രും ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 30ന് ​​​മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​രും ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ കാ​​​മ​​​റ​​​മാ​​​നും മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. മാ​​​വോ​​​യി​​​സ്റ്റ് സ്വാ​​​ധീ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 18 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...