വിവാഹമോചനം സമ്മതിച്ചില്ലെങ്കിൽ വീട്ടിലേക്കില്ലെന്നു തേജ്പ്രതാപ്
വിവാഹമോചനം സമ്മതിച്ചില്ലെങ്കിൽ വീട്ടിലേക്കില്ലെന്നു തേജ്പ്രതാപ്
Saturday, November 10, 2018 12:30 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ മു​​​ൻ മ​​​ന്ത്രി​​​യും ആ​​​ർ.​​ജെ​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ മ​​​ക​​​നു​​​മാ​​​യ തേ​​​ജ് പ്ര​​​താ​​​പ് യാ​​​ദ​​​വ് എം​​​എ​​​ൽ​​​എ​​​യു​​​ടെ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​ശ്ര​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വൈ​​​കാ​​​രി​​​ക ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക്. ത​​​നി​​​ക്കൊ​​​പ്പം നി​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​നി വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​കി​​​ല്ലെ​​​ന്നാ​​​ണു ഇ​​​പ്പോ​​​ൾ ഹ​​​രി​​​ദ്വാ​​​റി​​​ൽ ക​​​ഴി​​​യു​​​ന്ന തേ​​​ജ് പ്ര​​​താ​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.

അ​​​നു​​​ജ​​​ൻ തേ​​​ജ​​​സ്വി യാ​​​ദ​​​വി​​​നു പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്ന് ഒ​​​രു ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് വി​​​വാ​​​ഹ​​​മോ​​​ച​​​ന തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​നി​​ന്നു പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് തേ​​​ജ് പ്ര​​​താ​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച റാ​​​ഞ്ചി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം തേ​​​ജ് പ്ര​​​താ​​​പ് ബോ​​​ധ്ഗ​​​യ​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.


വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​നാ​​​കാ​​​നു​​​ള്ള മ​​​ക​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ലാ​​​ലു നി​​​രാ​​​ശ​​​നാ​​​ണ്. കാ​​​ലി​​​ത്തീ​​​റ്റ ​​​കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ശി​​​ക്ഷ​​​യ​​​നു​​​ഭ​​​വി​​​ക്കു​​ന്ന ലാ​​​ലു ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​ത്. അ​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി തേ​​​ജ് പ്ര​​​താ​​​പി​​​ന്‍റെ പ്രശ്നങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.