ആഗ്രയുടെ പേര് ആഗ്രവനാക്കണമെന്നു ബിജെപി എംഎൽഎ
ആഗ്രയുടെ പേര് ആഗ്രവനാക്കണമെന്നു ബിജെപി എംഎൽഎ
Sunday, November 11, 2018 12:47 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗ്ര​യു​ടെ പേ​ര് ആ​ഗ്ര​വ​നാ​ക്ക​ണ​മെ​ന്ന് ആ​ഗ്ര നോ​ർ​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ ജ​ഗ​ൻ പ്ര​സാ​ദ് ഗാ​ർ​ഗ്. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ആ​ഗ്ര എ​ന്ന പേ​രി​ൽ ഒ​രു അ​ർ​ഥ​വു​മി​ല്ലെ​ന്നും വ​നം എ​ന്ന​ർ​ഥം വ​രു​ന്ന വി​ധ​ത്തി​ൽ ആ​ഗ്ര​വ​ൻ എ​ന്നാ​ക്കു​ക​യോ മ​ഹാ​രാ​ജാ അ​ഗ്ര​സേ​ന​ന്‍റെ പി​ന്തു​ട​ർ​ച്ച​ക്കാ​ർ എ​ന്ന​ർ​ഥ​മു​ള്ള അ​ഗ​ർ​വാ​ൾ​സ് എ​ന്നോ ആ​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം.

അ​ല​ഹാ​ബാ​ദി​ന്‍റെ പേ​ര് പ്ര​യാ​ഗ് രാ​ജാ​ക്കി​യും ഫൈ​സാ​ബാ​ദി​ന്‍റെ പേ​ര് അ​യോ​ധ്യ​യെ​ന്നാ​ക്കി​യും ബി​ജെ​പി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു സ​മാ​ന​മാ​യ ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​രാ​ണ​ത്തി​ൽ ആ​ഗ്ര​വ​ൻ എ​ന്നാ​ണ് ഈ ​ന​ഗ​രം അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും മ​ഹാ​ഭാ​ര​ത​ത്തി​ൽ അ​തേ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​യു​ന്നു. പി​ന്നീ​ട് ഈ ​ന​ഗ​ര​ത്തി​ന്‍റെ പേ​ര് അ​ക്ബ​റാ​ബാ​ദ് എ​ന്ന​റി​യ​പ്പെ​ട്ടു. ഇ​പ്പോ​ഴാ​ണ് ആ​ഗ്ര എ​ന്നാ​യ​തെ​ന്നും ക​ത്തി​ൽ വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.


ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ്, തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദ്, യു​പി​യി​ലെ അ​ലി​ഗ​ഡ്, മു​സ​ഫ​ർ ന​ഗ​ർ, മ​ഹാ​രാഷ്‌ട്രയി​ലെ ഒൗ​റം​ഗ​ബാ​ദ്, ഉ​സ്മാ​ന​ബാ​ദ് എ​ന്നി​വ​യു​ടെ പേ​ര് മാ​റ്റാ​ൻ ബി​ജെ​പി ഉ​ദ്ദേ​ശി​ക്കു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.