മോദി ഇന്നു വാരാണസിയിൽ, രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്യും
മോദി ഇന്നു വാരാണസിയിൽ, രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്യും
Monday, November 12, 2018 12:46 AM IST
ല​​​​ക്നോ/ വാ​​​​രാ​​​​ണ​​​​സി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഇ​​​​ന്ന് ത​​ന്‍റെ ലോ​​ക്സ​​ഭാ​​മ​​​​ണ്ഡ​​​​ല​​​​മാ​​​​യ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ ര​​​​ണ്ടു ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത പ​​​​ദ്ധ​​​​തി​​​​യു​​​​ടെ​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 16.5 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വാ​​​​രാ​​​​ണ​​​​സി ലി​​​​ങ്ക് റോ​​​​ഡി​​​​ന്‍റെ ഒ​​​​ന്നാം ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണം 759.36 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്.

17.25 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ബാ​​​​ബ​​​​ത്പു​​​​ർ-​​​​വാ​​​​രാ​​​​ണ​​​​സി ദേ​​​​ശീ​​​​യ​​​​പാ​​​​ത 56 ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത് 812.59 കോ​​​​ടി രൂ​​​​പ​​​​യ്ക്കും. 1,51.96 കോ​​​​ടി മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​യാ​​​​ണ് 34 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള ര​​​​ണ്ടു ലി​​​​ങ്ക് റോ​​​​ഡു​​​​ക​​​​ളും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ബ​​​​ത്പു​​​​ർ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഹൈ​​​​വേ വാ​​​​രാ​​​​ണ​​​​സി റോ​​​​ഡ് ജോ​​​​ൻ​​​​പു​​​​ർ, സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ, ല​​​​ക്നോ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഗം​​​​ഗ ന​​​​ദി​​​​യി​​​​ലെ ആ​​​​ദ്യ മാ​​​​തൃ​​​​കാ ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ൽ മാ​​​​ർ​​​​ഗ് വി​​​​കാ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഇ​​​​തു നി​​​​ർ​​​​മി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.