അയോധ്യ ഭൂമി കേസ്: ഹർജി തള്ളി
Tuesday, November 13, 2018 1:50 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്കകേ​സ് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീംകോ​ട​തി ത​ള്ളി. മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം അ​ടു​ത്ത ജ​നു​വ​രി​യി​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, അ​ഖി​ലഭാ​ര​തീയ ഹി​ന്ദു മ​ഹാ​സ​ഭ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി.

ജ​നു​വ​രി​യി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നു കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ട​താ​ണെ​ന്നും നി​ല​വി​ൽ അ​തു മാ​റ്റേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​യോ​ധ്യ​യി​ലെ ത​ർ​ക്കഭൂ​മി മൂ​ന്നാ​യി വീ​തം​വ​ച്ചു​ള്ള അ​ല​ാ ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യു​ള്ള അ​പ്പീ​ൽ ഉ​ചി​ത​മാ​യ ബെ​ഞ്ച് ജ​നു​വ​രി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നേ​ര​ത്തേയു​ള്ള ഉ​ത്ത​ര​വ്. ഹ​ർ​ജി​ക​ൾ എ​ത്ര​യും വേ​ഗം പ​രി​ഗ​ണി​ച്ചു വാ​ദം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ട​ക്ക​മു​ള്ള ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.


ത​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടേ​താ​യ മു​ൻ​ഗ​ണ​ന​യു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്റ്റീ​സ്, മാ​ർ​ച്ചി​ലോ ഏ​പ്രി​ലി​ലോ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജ​നു​വ​രി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.