തെലുങ്കാനയിൽ കോൺഗ്രസ് 65 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Wednesday, November 14, 2018 12:23 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് 65 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. തെ​​ലു​​ങ്കാ​​ന പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ എ​​ൻ. ഉ​​ത്തം​​കു​​മാ​​ർ റെ​​ഡ്ഡി, പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് കെ. ​​ജ​​ന​​റെ​​ഡ്ഡി എ​​ന്നി​​വ​​ർ പ​​ട്ടി​​ക​​യി​​ലു​​ണ്ട്.

ഹു​​സു​​ർ​​ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഉ​​ത്തം​​കു​​മാ​​ർ റെ​​ഡ്ഡി ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ എ​​ൻ. പ​​ദ്മാ​​വ​​തി റെ​​ഡ്ഡി കോ​​ഡാ​​ഡി​​ൽ​​നി​​ന്നു വീ​​ണ്ടും ജ​​ന​​വി​​ധി തേ​​ടും. ജ​​ന നാ​​ഗാ​​ർ​​ജു​​ന​​സാ​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു ജ​​ന റെ​​ഡ്ഡി മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് എ. ​​രേ​​വ​​ന്ത് റെ​​ഡ്ഡി( കോ​​ഡാ​​ങ്ക​​ൽ), പ്ര​​ചാ​​ര​​ണ സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ ഭ​​ട്ടി വി​​ക്ര​​മാ​​ർ​​ക്ക(​​മ​​ഥി​​ര), മു​​ൻ എം​​പി​​മാ​​രാ​​യ സ​​ർ​​വേ സ​​ത്യ​​നാ​​രാ​​യ​​ണ(​​സെ​​ക്ക​​ന്ദ​​രാ​​ബാ​​ദ് ക​​ന്‍റോ​​ൺ​​മെ​​ന്‍റ്), പൊ​​ന്നം പ്ര​​ഭാ​​ക​​ർ(​​ക​​രിം​​ന​​ഗ​​ർ), പി. ​​ബ​​ൽ​​റാം നാ​​യി​​ക്(​​മ​​ഹ​​ബൂ​​ബാ​​ബാ​​ദ്) എ​​ന്നി​​വ​​രും സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.