ഛത്തീസ്ഗഡിൽ പോളിംഗ് 76.28 %
Wednesday, November 14, 2018 12:23 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ ആ​​ദ്യഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് 76.28 ശ​​ത​​മാ​​നം പോ​​ളിം​​ഗ്. മാ​​വോ​​യി​​സ്റ്റ് സ്വാ​​ധീ​​ന​​മേ​​ഖ​​ല​​ക​​ളി​​ലെ 18 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണു തി​​ങ്ക​​ളാ​​ഴ്ച പോ​​ളിം​​ഗ് ന​​ട​​ന്ന​​ത്. ഡോ​​ൻ​​ഗ​​ർ​​ഗാ​​വ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പോ​​ളിം​​ഗ് ന​​ട​​ന്ന​​ത്-85.15 ശ​​ത​​മാ​​നം. 47.35 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ബി​​ജാ​​പു​​ർ ആ​​ണ് ഏ​​റ്റ​​വും പി​​ന്നി​​ൽ.

2013ൽ ​പോ​ളിം​ഗ് 75.93 ശ​ത​മാ​ന​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.