ഗു​സ്തി​ താ​ര​ത്തെ വെ​ല്ലു​വി​ളി​ച്ചു; റിം​ഗി​ൽ രാ​ഖി സാവന്ത് "​പ​ഞ്ച​റാ​യി’
ഗു​സ്തി​ താ​ര​ത്തെ  വെ​ല്ലു​വി​ളി​ച്ചു; റിം​ഗി​ൽ  രാ​ഖി സാവന്ത്  ​പ​ഞ്ച​റാ​യി’
Wednesday, November 14, 2018 12:23 AM IST
പ​​ഞ്ച്കു​​ല: ഗു​​സ്തി താ​​ര​​ത്തെ വെ​​ല്ലു​​വി​​ളി​​ച്ച ബോ​​ളി​​വു​​ഡ് താ​​രം രാ​​ഖി സാ​​വ​​ന്ത് ഇ​​ടി​​കൊ​​ണ്ട് ആ​​ശു​​പ​​ത്രി​​യി​​ൽ. ഹ​​രി​​യാ​​ന​​യി​​ലെ പ​​ഞ്ച്കു​​ല ജി​​ല്ല​​യി​​ൽ ന​​ട​​ന്ന കോ​​ണ്ടി​​നെ​​ന്‍റ​​ൽ റെ​സ്‌ലിം​​ഗ് എ​​ന്‍റർ​​ടെ​​യ്ൻ​​മെ​ന്‍റ് മ​ത്സ​ര​ത്തി​നി​ടെ​​യാ​​ണു സം​​ഭ​​വം. പ​​ഞ്ച​​കു​​ല​​യി​​ലെ തൊ​​ലാ​​ൽ ദേ​​വി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു താ​​രം. വ​​നി​​താ ഗു​​സ്തി താ​​ര​​ത്തെ ച​​ല​​ഞ്ച് ചെ​​യ്ത് റിം​​ഗി​​ൽ ക​​യ​​റി​​യ രാ​​ഖി​​ക്കു​മ​​ത്സ​​ര​​ത്തി​​നി​ടെ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റിം​​ഗി​​ലെ​​ത്തി​​യ രാ​​ഖി​​യെ ഗു​​സ്തി​താ​​രം പൊ​​ക്കി​​യെ​​ടു​​ത്ത് നി​​ല​​ത്ത​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​ത്തു​​വീ​​ണ​​തോ​​ടെ രാ​ഖി​യു​ടെ ബോ​​ധം പോ​​യി. രാ​​ഖി​​യെ സം​​ഘാ​​ട​​ക​​ർ താ​​ങ്ങി​​പ്പി​​ടി​​ച്ചു​​കൊ​​ണ്ടാ​​ണ് റിം​​ഗി​​ന് പു​​റ​​ത്തേ​ക്കു കൊ​​ണ്ടു​​പോ​യ​​ത്. വ​​യ​​റി​​നും ന​​ടു​​വി​​നും പ​​രി​​ക്കേ​​റ്റ രാ​​ഖി​​യെ പോ​​ലീ​​സും സം​​ഘാ​​ട​​ക​​രും ചേ​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ​​രി​​ക്കു​​ക​​ൾ സാ​​ര​​മു​​ള്ള​​ത​​ല്ലെ​​ന്നാ​​ണ് ആ​​ശു​​പ​​ത്രി​​വൃ​​ത്ത​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന സൂ​​ച​​ന.


രാ​​ഖി​​യു​​ടെ ബോ​​ക്സിം​​ഗ് വീ​​ഡി​​യോ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.