മോദി കളവ് സമ്മതിച്ചെന്നു രാഹുൽ
Wednesday, November 14, 2018 1:32 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന അ​ഴി​മ​തി​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ രേ​ഖ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള​വ് സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി.

2015ൽ ​ഫ്രാ​ൻ​സി​ൽ 59,000 കോ​ടി​യു​ടെ റ​ഫാ​ൽ വി​മാ​ന ക​രാ​ർ മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് വ്യോ​മ​സേ​ന​യു​മാ​യി പോ​ലും കൂ​ടി​യാ​ലോ​ചി​ച്ചി​ല്ലെ​ന്നു കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​യി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ക​ള്ളം വെ​ളി​ച്ച​ത്താ​യെ​ന്ന് രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. റ​ഫാ​ലി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ദസോ ഏ​വി​യേ​ഷ​ന്‍റെ സി​ഇ​ഒ എ​റി​ക് ട്രാ​പ്പി​യേയുടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണു രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണ​ം. അനിൽ അം​ബാ​നി​യു​ടെ ന​ഷ്ട​ത്തി​ലു​ള്ള ക​ന്പ​നി​യി​ൽ 284 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തു നേ​രി​ട്ട​ല്ലെ​ന്നും സം​യു​ക്ത സം​ര​ംഭ​മാ​യാ​ണെ​ന്നും ട്രാപ്പിയേ ന്യായീകരിച്ചിരുന്നു.

റ​ഫാ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദാം​ശ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ഹ​ർ​ജി​ക്കാ​ർ​ക്കു ല​ഭി​ച്ച​തോ​ടെ അ​ഴി​മ​തി​യു​ടെ നാ​ൾ​വ​ഴി​ക​ളും ക​ള്ള​ങ്ങ​ളും വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.


2015 ഏ​പ്രി​ൽ 10ന് ​പാ​രീ​സി​ൽ 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ണ്‍സി​ലി​ന്‍റെ (ഡി​എ​സി) അ​നു​മ​തി ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ രേ​ഖ വ്യ​ക്ത​മാ​ക്കി.

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു ഡി​എ​സി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ മോ​ദി പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം 2015 മേ​യ് 13നു ​മാ​ത്ര​മാ​ണു ഡി​എ​സി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​തെ​ന്നാ​ണു കോ​ട​തി​യി​ൽ ന​ൽ​കി​യ രേ​ഖ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.