പിങ്ക് നിറമുള്ള ബാലറ്റ് പേപ്പറിനെച്ചൊല്ലി തെലുങ്കാനയിൽ തർക്കം
പിങ്ക് നിറമുള്ള ബാലറ്റ് പേപ്പറിനെച്ചൊല്ലി തെലുങ്കാനയിൽ തർക്കം
Thursday, November 15, 2018 12:53 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: സ്ത്രീ​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പി​​​ങ്ക് നി​​​റ​​​ത്തെ​​​ച്ചൊ​​​ല്ലി തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ തെ​​​ലു​​​ങ്കാ​​​ന രാ​​​ഷ്‌​​​ട്ര സ​​​മി​​​തി​​​യും (ടി​​​ആ​​​ർ​​​എ​​​സ്) വാ​​​ക്പോ​​​രി​​​ൽ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ൽ പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള പേ​​​പ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ടി​​​ആ​​​ർ​​​എ​​​സി​​​ന് ഗു​​​ണം​​​ചെ​​​യ്യു​​​മെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് വാ​​​ദം.

ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​റാ​​​വു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടി​​​ആ​​​ർ​​​എ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലെ​​​ല്ലാം പി​​​ങ്ക് നി​​​റ​​​ത്തി​​​ന്‍റെ അ​​​തി​​​പ്ര​​​സ​​​ര​​​മാ​​​ണ് സാ​​​ധാ​​​ര​​​ണ​​​യാ​​​യി പ്ര​​​ക​​​ട​​​മാ​​​കാ​​​റു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​തേ നി​​​റ​​​ത്തി​​​ലു​​​ള്ള പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​യി​​​ൽ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര റാ​​​വു​​​ ഉൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ൾ അ​​​ണി​​​യു​​​ന്ന​​​ത് പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള ഷാ​​​ളാ​​​ണ്.

പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള അ​​​സു​​​ഖം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​നെ ബാ​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണ് സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് തെ​​​ലു​​​ങ്കാ​​​ന പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി വ​​​ക്താ​​​വ് പ​​​രി​​​ഹ​​​സി​​​ച്ച​​​ത്.


പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള 90 ല​​​ക്ഷം ബാ​​​ല​​​റ്റ് പേ​​​പ്പ​​​റു​​​ക​​​ൾ അ​​​ച്ച​​​ടി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​തു പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ലെ പേ​​​പ്പ​​​റി​​​ന്‍റെ പേ​​​രു​​​മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ​​​നി​​​യ​​​മ​​​ത്തി​​​ലെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ജ​​​ത് കു​​​മാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും നി​​​റ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു പി​​​ങ്ക് ഔ​​​ദ്യോ​​​ഗി​​​ക​​​നി​​​റ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നതെ​​​ന്നാ​​​ണു ടി​​​ആ​​​ർ​​​എ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.