വ്യാജ ബിരുദം: വിദ്യാർഥി യൂണിയൻ നേതാവിനെ എബിവിപി പുറത്താക്കി
Friday, November 16, 2018 1:18 AM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വി​വാ​ദ​ത്തി​ലാ​യ അ​ങ്കി​വ് ബൈ​സോ​യെ എ​ബി​വി​പി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി. അ​ങ്കി​വി​നോ​ട് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്നു രാ​ജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും എ​ബി​വി​പി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള അ​ങ്കി​വി​ന്‍റെ ബി​രു​ദം അം​ഗീ​കൃ​ത​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ന​വം​ബ​ർ 20 വ​രെ​യാ​ണ് സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് ഇ​യാ​ളെ എ​ബി​വി​പി സം​ഘ​ട​ന​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്.


വ്യാ​ജ ബി​രു​ദ വി​വാ​ദം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന് എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഭ​ര​ത് ഖ​ത്താ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.