ടി.എം. കൃഷ്ണയുടെ കച്ചേരിക്കു അപശ്രുതി മീട്ടി സംഘപരിവാർ
ടി.എം. കൃഷ്ണയുടെ കച്ചേരിക്കു  അപശ്രുതി മീട്ടി സംഘപരിവാർ
Friday, November 16, 2018 1:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വി​രു​ദ്ധ​നെ​ന്നു മു​ദ്ര​കു​ത്തി സം​ഘ​പ​രി​വാ​ർ മു​ട​ക്കി​യ ടി.​എം കൃ​ഷ്ണ​യു​ടെ സം​ഗീ​ത ക​ച്ചേ​രി ഏ​റ്റെ​ടു​ത്തു ന​ട​ത്താ​നൊ​രു​ങ്ങി ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ രാ​ജ്യ​വി​രു​ദ്ധ​നെ​ന്നു ആ​രോ​പി​ച്ച് പ​രി​ഹാ​സം അ​ഴി​ച്ചു വി​ട്ട​തോ​ടെ​യാ​ണ് പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും മാ​ഗ്സ​സേ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടി.​എം കൃ​ഷ്ണ​യു​ടെ ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന സം​ഗീ​ത ക​ച്ചേ​രി​യി​ൽ നി​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പി​ൻ​മാ​റി​യ​ത്.

എഎഐ സ്പി​ക് മാ​ക്കേ എ​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. എഎ ഐ പി​ൻ​മാ​റി​യ​തി​ന് പി​ന്നാ​ലെ കൃ​ഷ്ണ​യു​ടെ ക​ച്ചേ​രി ന​ട​ത്താ​ൻ ത​യാ​റാ​യി കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കൃ​ഷ്ണ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​പാ​ടിക്ക് അ​നു​യോ​ജ്യ​മാ​യ തീ​യ​തി അന്വേഷിക്കു​ക​യാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ.

സാ​മൂ​ഹി​ക​ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലും ബി​ജെ​പി വി​രു​ദ്ധ​ത​യു​ടെ പേ​രി​ലും ഏ​റെ​ക്കാ​ല​മാ​യി ത​ന്നെ ട്രോ​ളു​കളിലൂടെ അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നു കൃ​ഷ്ണ പ​റ​ഞ്ഞു. ഭ​ര​ണ​പ​ക്ഷ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ട്രോ​ൾ ആ​ർ​മി ത​ന്നെ ക്രൈ​സ്ത​വ പ​ക്ഷ​പാ​തി​യും മ​തം​മാ​റ്റ​ക്കാ​ര​നും അ​ർ​ബ​ൻ ന​ക്സ​ലുമായി ചി​ത്രീ​ക​രി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭീ​ഷ​ണി​ക​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും ന​വം​ബ​ർ 17ന് ​ഡ​ൽ​ഹി​യി​ൽ എ​വി​ടെ വേ​ദി കി​ട്ടി​യാ​ലും സം​ഗീ​ത ക​ച്ചേ​രി ന​ട​ത്തു​മെ​ന്നും കൃ​ഷ്ണ പറഞ്ഞു.


സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തു കൊ​ണ്ടോ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലോ അ​ല്ല പ​രി​പാ​ടി റ​ദ്ദു​ചെ​യ്ത​തെ​ന്നാ​ണ് എഎഐ ചെ​യ​ർ​മാ​ൻ ഗു​രു​പ്ര​സാ​ദ് മ​ഹാ​പാ​ത്ര പ​റ​ഞ്ഞ​ത്. ചി​ല സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ആ ​ദി​വ​സം വ​ന്നു​ചേ​ർ​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും മ​ഹാ​പാ​ത്ര പറഞ്ഞു. ക്രി​സ്തീ​യ സ്ത്രോ​ത്ര​ഗാ​ന​ങ്ങ​ൾ പാ​ടി​യെ​ന്ന് ആ​രോ​പി​ച്ച് ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​ർ ഓ​ഗ​സ്റ്റി​ൽ അമേരിക്കയിലെ മേ​രി​ലാ​ൻ​ഡ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന കൃ​ഷ്ണ​യു​ടെ സം​ഗീ​ത​ക​ച്ചേ​രി​ റ​ദ്ദാ​ക്കി​യി​രു​ന്നു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.