ഹസ്മുഖ് അധ്യ വിരമിക്കുന്നു
ഹസ്മുഖ്  അധ്യ വിരമിക്കുന്നു
Sunday, November 18, 2018 2:25 AM IST
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധ്യ ഈ​മാ​സം 30-നു ​വി​ര​മി​ക്കും. യോ​ഗ​യി​ൽ ഡോ​ക്‌​ട​റേ​റ്റു​ള്ള ഇ​ദ്ദേ​ഹം ആ ​രം​ഗ​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ, ജി​എ​സ്ടി ന​ട​പ്പാ​ക്ക​ൽ എ​ന്നി​വ​യു​ടെ ചു​ക്കാ​ൻ​പി​ടി​ച്ച​ത് അ​ധ്യ​യാ​ണ്.

1981-ലെ ​ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സു​കാ​ര​നാ​ണ്. ന​രേ​ന്ദ്ര​മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. അ​ധ്യ​യു​ടെ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌ലി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.