ബിജെപി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സിപിഎം
ബിജെപി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സിപിഎം
Sunday, November 18, 2018 2:25 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നു സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. ഹ​ർ​ത്താ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും രാ​ഷ്‌ട്രീ​യ പ​ദ്ധ​തി​യാ​ണെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ്ര​തി​ക​രി​ച്ചു. വി​ശ്വാ​സി​ക​ളു​ടെ പേ​രി​ൽ ബി​ജെ​പി രാ​ഷ്‌ട്രീ​യ നാ​ട​കം ക​ളി​ക്കു​ന്നു. ആ​ർ​എ​സ്എ​സ് ന​ട​ത്തു​ന്ന​താ​ക​ട്ടെ ഹി​ന്ദുവി​രു​ദ്ധ ന​ട​പ​ടി​ക​ളാ​ണ്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​ന്ന​ല​ത്തെ ഹ​ർ​ത്താ​ൽ തീ​ർ​ഥാ​ട​ക​ർ​ക്കെ​തി​രേ ഉ​ള്ള​താ​യി​രു​ന്നെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.


സ​മാ​ധാ​നപര​മാ​യി ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഹ​ർ​ത്താ​ൽ വ​ഴി ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. തൃ​പ്തി ദേ​ശാ​യി​ക്കു ഗൂ​ഢല​ക്ഷ്യം ഉ​ണ്ടെ​ന്ന​തി​ന് ത​ന്‍റെ കൈ​യി​ൽ തെ​ളി​വി​ല്ലെ​ന്ന് വൃന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​ത് സ്ത്രീ ​വ​ന്നാ​ലും കേ​ര​ള സ​ർ​ക്കാ​ർ അ​തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും ആ​ക്ര​മ​ണ​ത്തെ പി​ന്തു​ണയ്​ക്കു​ന്ന​ത് എ​ന്തി​നെ​ന്നു വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും വൃ​ന്ദ കാ​രാ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.