മോദിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസ്
മോദിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസ്
Sunday, November 18, 2018 2:25 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഛത്തീ​സ്ഗ​ഡി​ൽ ന​ട​ത്തി​യ പ​രി​ഹാ​സ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി കോ​ണ്‍ഗ്ര​സ്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​ധു​നി​ക ഇ​ന്ത്യ​ക്ക് അ​ടി​ത്ത​റ പാ​കു​ന്പോ​ൾ ബി​ജെ​പി​യു​ടെ മാ​ർ​ഗ​ദ​ർ​ശി​ക​ളാ​യ ആ​ർ​എ​സ്എ​സു​കാ​ർ ബ്രിട്ടീ​ഷു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ തി​രി​ച്ച​ടി​ച്ച​ത്.

നി​ങ്ങ​ളു​ടെ മു​ത്ത​ശിയോ മു​ത്ത​ച്ഛ​നോ വാ​ട്ട​ർ​ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടോ, ചെ​റു​പ്പ​മാ​യി​രു​ന്ന​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ് കു​ടി​വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് ചോ​ദി​ച്ചു നോ​ക്കൂ എ​ന്നാ​ണ് മോ​ദി രാ​ഹു​ലി​നെ ചൂ​ണ്ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, നെ​ഹ്റു ആ​ധു​നി​ക ഇ​ന്ത്യ​ക്കാ​യി പ്ര​യ​ത്നി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ബി​ജെ​പി​യു​ടെ പി​താ​മ​ഹ​ന്മാ​ർ ബ്രി​ട്ടീ​ഷു​കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ് ക​പി​ൽ സി​ബ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.


മോ​ദി​യു​ടെ പ​രി​ഹാ​സ​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും ട്വി​റ്റ​റി​ൽ മ​റു​പ​ടി ന​ൽ​കി. മ​ന്ത്രി​മാ​രും നേ​താ​ക്ക​ളു​മാ​യ കോ​ണ്‍ഗ്ര​സു​കാ​രു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ഓ​ർ​മി​പ്പി​ച്ചാ​ണ് ചി​ദം​ബ​രം മോ​ദി​ക്ക് മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.