റാ​​ഞ്ചി​​യി​​ൽ മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ പി​​ടി​​യി​​ലാ​​യ യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നു
റാ​​ഞ്ചി​​യി​​ൽ മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ പി​​ടി​​യി​​ലാ​​യ  യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നു
Monday, November 19, 2018 12:38 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ പി​​ടി​​യി​​ലാ​​യ യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ത​​ല്ലി​​ക്കൊ​​ന്നു. റാ​​ഞ്ചി​​യി​​ലെ ഹ​​ഹാ​​പ് ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. ഒ​​രു വീ​​ട്ടി​​ൽ കൊ​​ള്ള​​യ്ക്കു ശ്ര​​മി​​ച്ച ആ​​ളെ​​യാ​​ണു നാ​​ട്ടു​​കാ​​ർ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​രം​​സിം​​ഗ് മു​​ണ്ട​​യു​​ടെ വീ​​ട്ടി​​ൽ മോ​​ഷ​​ണ​​ത്തി​​നാ​​യി നാ​​ലം​​ഗ സം​​ഘം ഇ​​ര​​ച്ചു​​ക​​യ​​റി. മോ​​ഷ്ടാ​​ക്ക​​ൾ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ ആ​​ക്ര​​മി​​ച്ചെ​​ങ്കി​​ലും മോ​​ഷ്ടാ​​ക്ക​​ളി​​ൽ ഒ​​രാ​​ളെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്നു പി​​ടി​​കൂ​​ടി. ഇ​​വ​​ർ ഒ​​ച്ച​​വ​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രും ഒ​​ത്തു​​കൂ​​ടി. ഇ​​വ​​ർ കൂ​​ട്ടം ചേ​​ർ​​ന്ന് മോ​​ഷ്ടാ​​വി​​നെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​യാ​​ളെ റാ​​ഞ്ചി​​യി​​ലെ രാ​​ജേ​​ന്ദ്ര ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ച​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചു.


സ​​മീ​​പ​​ഗ്രാ​​മ​​വാ​​സി​​യാ​​യ റി​​ച്ചു മു​​ണ്ട​​യാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നാ​​ണു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ മൂ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. മോ​​ഷ​​ണ​​സം​​ഘ​​ത്തി​​ലെ മ​​റ്റു മൂ​​ന്നു​​പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ആ​​ടി​​നെ വി​​റ്റു കി​​ട്ടി​​യ 35000 രൂ​​പ മോ​​ഷ്ടി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് സം​​ഘം എ​​ത്തി​​യ​​തെ​​ന്ന് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.