മറാഠാ വിഭാഗത്തിനു സംവരണത്തിനു തീരുമാനം
മറാഠാ വിഭാഗത്തിനു സംവരണത്തിനു തീരുമാനം
Monday, November 19, 2018 12:38 AM IST
മും​​ബൈ: പ്ര​​തി​​ഷേ​​ധ​​സ​​മ​​ര​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ മ​​റാ​​ഠ വി​​ഭാ​​ഗ​​ത്തി​​നു മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സം​​വ​​ര​​ണം ന​​ല്കാ​​ൻ‌ തീ​​രു​​മാ​​ന​​മാ​​യി. സം​​സ്ഥാ​​ന പി​​ന്നോ​​ക്ക വി​​ഭാ​​ഗ ക​​മ്മീ​​ഷ​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​റാ​​ഠ​​ക​​ൾ​​ക്കു സം​​വ​​ര​​ണം ന​​ല്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് അ​​റി​​യി​​ച്ചു.

സാ​​മൂ​​ഹ്യ​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും പി​​ന്നോ​​ക്ക വി​​ഭാ​​ഗം(​​സോ​​ഷ്യ​​ലി ആ​​ൻ​​ഡ് എ​​ജ്യു​​ക്കേ​​ഷ​​ണ​​ലി ബാ​​ക്ക്‌​​വേ​​ഡ് ക്ലാ​​സ്-​​എ​​സ്ഇ​​ബി​​സി) എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലാ​​ണു മ​​റാ​​ഠ​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ത്രി ശ​​ത​​മാ​​നം സം​​വ​​ര​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ കാ​​ബി​​ന​​റ്റ് സ​​ബ് ക​​മ്മി​​റ്റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ത​​മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഏ​​റ്റ​​വും പ്ര​​ബ​​ല സ​​മു​​ദാ​​യ​​മാ​​യ മ​​റാ​​ഠ​​ക​​ൾ ജ​​ന​​സം​​ഖ്യ​​യു​​ടെ 30 ശ​​ത​​മാ​​നം വ​​രും. സം​​വ​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് മ​​റാ​​ഠ​​ക​​ൾ ന​​ട​​ത്തി​​യ സ​​മ​​രം പ​​ല​​യി​​ട​​ത്തും അ​​ക്ര​​മാ​​സ​​ക്ത​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.