‍ആരോഗ്യസ്ഥിതി അനുകൂലമായാൽ കോടതിയിലെത്തും: ചോക്സി
‍ആരോഗ്യസ്ഥിതി അനുകൂലമായാൽ കോടതിയിലെത്തും: ചോക്സി
Monday, November 19, 2018 12:40 AM IST
മും​​​​ബൈ: ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യാ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​മെ​​​​ന്ന്, ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു വ​​​​ൻ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി രാ​​​​ജ്യം വി​​​​ട്ട വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി മെ​​​​ഹു​​​​ൽ ചോ​​​​ക്സി.

ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി വി​​​​ദേ​​​​ശ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി ചോ​​​​ക്സി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് പി​​​​എം​​​​എ​​​​ൽ​​​​എ കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ചോ​​​​ക്സി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സ​​​​ഞ്ജ​​​​യ് അ​​​​ബോ​​​​ട്ട് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ആ​​​​ന്‍റി​​​​ഗ്വ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ചോ​​​​ക്സി​​​​ക്കു യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ന്‍സിം​​ഗ് വ​​​​ഴി മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ചോ​​​​ക്സി​​​​യും അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ൻ നീ​​​​ര​​​​വ് മോ​​​​ദി​​​​യും ചേ​​​​ർ​​​​ന്നു പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ന് 13,400 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണ് വ​​​​രു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.