പ്രഫ. കോദണ്ഡറാം പീപ്പിൾസ് ഫ്രണ്ട് ചെയർമാൻ
പ്രഫ. കോദണ്ഡറാം പീപ്പിൾസ് ഫ്രണ്ട്  ചെയർമാൻ
Monday, November 19, 2018 12:40 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണിയുടെ​ പേ​​ര് പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് എ​​​ന്നാ​​ക്കി. കോ​​​ൺ​​​ഗ്ര​​​സ്, ടി​​​ഡി​​​പി, തെ​​​ലു​​​ങ്കാ​​​ന ജ​​​ന സ​​​മി​​​തി, സി​​​പി​​​ഐ എ​​​ന്നീ ക​​​ക്ഷി​​​ക​​​ളാ​​​ണു പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ടി​​​ലു​​​ള്ള​​​ത്. തെ​​​ലു​​​ങ്കാ​​​ന ജ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. എം. ​​​കോ​​​ദ​​​ണ്ഡ റാം ​​​ആ​​​ണു പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് ചെ​​​യ​​​ർ​​​മാ​​​ൻ. ടി​​​ജെ​​​എ​​​സ് ഓ​​​ഫീ​​​സി​​​ൽ ശ​​​നി​​​യാ​​​ഴ്ച ചേ​​​ർ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ യോ​​​ഗ​​​മാ​​​ണു പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് എ​​​ന്ന പേ​​​രു സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്.


മു​​​ൻ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ പൊ​​​ന്ന​​​ല ല​​​ക്ഷ്മ​​​യ്യ​​​ക്കു​​​വേ​​​ണ്ടി ജ​​​ൻ​​​ഗാ​​​വ് സീ​​​റ്റ് വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ൻ പ്ര​​​ഫ. കോ​​​ദ​​​ണ്ഡ റാം ​​​സ​​​മ്മ​​​തി​​​ച്ചു. തെ​​​ലു​​​ങ്കാ​​​ന​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​സി. ഖു​​​ന്തി​​​യ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ദ​​​ണ്ഡ​​​റാം സീ​​​റ്റ് വി​​​ട്ടു​​​ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.