ബോംബെ, കൽക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ പേരുമാറ്റാൻ പാർലമെന്‍റിൽ പുതിയ ബിൽ
ബോംബെ, കൽക്കട്ട, മദ്രാസ് ഹൈക്കോടതികളുടെ പേരുമാറ്റാൻ പാർലമെന്‍റിൽ പുതിയ ബിൽ
Monday, November 19, 2018 12:43 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​മാ​​​​റ്റം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ, ച​​​​രി​​​​ത്ര​​പ്രാ​​ധാ​​​​ന്യ​​​​മു​​​​ള്ള ബോം​​​​ബെ, ക​​​​ൽ​​​​ക്ക​​​​ട്ട, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​നാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പു​​​​തി​​​​യ ബി​​​​ൽ വ​​​​രു​​​​ന്നു. അതേസമയം, ഡി​​​​സം​​​​ബർ 11ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ശീ​​ത​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു നി​​​​യ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​തോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ൽ​​​​ക്ക​​​​ട്ട, മ​​​​ദ്രാ​​​​സ്, ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​ര് കോ​​​​ൽ​​​​ക്ക​​​​ത്ത, ചെ​​​​ന്നൈ, മും​​​​ബൈ എ​​​​ന്നാ​​​​ക്കി​​ മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി (പേ​​​​രു​​​​മാ​​​​റ്റ​​​​ൽ) ബി​​​​ൽ 2016 ജൂ​​​​ലൈ 19 ന് ​​​​ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പേ​​​​ര് ചെ​​​​ന്നൈ ഹൈ​​​​ക്കോ​​​​ട​​​​തി എ​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ത​​​​മി​​​​ഴ്നാ​​​​ട് ഹൈ​​​​ക്കോ​​​​ട​​​​തി എ​​​​ന്നാ​​​​ക്ക​​​ണ​​​മെ​​ന്നു ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബി​​​​ൽ മാ​​​​റ്റി​​​​വ​​​​ച്ചു. ക​​​​ൽ​​​​ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പേ​​​​രു​​​​മാ​​​​റ്റ​​​​ത്തെ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​കൂ​​​​ലി​​​​ച്ചെ​​​​ങ്കി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി എ​​​​തി​​​​ർ​​​​ത്തു.


1861 ലെ ​​​​ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ക​​​​ൽ‌​​​​ക്ക​​​​ട്ട, ബോം​​​​ബെ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. 1862 ജൂ​​​​ലൈ ഒ​​​​ന്നി​​​​നു നി​​​​ല​​​​വി​​​​ൽ വ​​​​ന്ന ക​​​​ൽ​​​​ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ഹൈ​​​​ക്കോ​​​​ട​​​​തി. 1862 ജൂ​​​​ൺ 26 നു ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു മ​​​​ധു​​​​ര​​​​യി​​​​ൽ ബെ​​​​ഞ്ചു​​​​ണ്ട്. 1862 ഒാ​​​​ഗ​​​​സ്റ്റ് 14ന് ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു നാ​​​​ഗ്പു​​​​ർ, ഔ​​​​റം​​​​ഗാ​​​​ബാ​​​​ദ്, ഗോ​​​​വ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ബെ​​​​ഞ്ചു​​​​ണ്ട്. 1995ൽ സം​​​​സ്ഥാ​​​​ന ഭ​​​​ര​​​​ണ​​​​കൂ​​​​ടം ബോം​​​​ബെ നഗരത്തിന്‍റെ പേര് മും​​​​ബൈ എന്നാക്കി. പക്ഷേ, ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​ഴ​​​​യ പേ​​​​രു ത​​​​ന്നെ​​​​ സ്വീ​​​ക​​​രി​​​ച്ചു.
അ​​​​ടു​​​​ത്തി​​​​ടെ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ല​​​​ഹാ​​​​ബാ​​​​ദ്, ഫൈ​​​​സാ​​​​ബാ​​​​ദ് ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​ര് യ​​​​ഥാ​​​​ക്ര​​​​മം പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജ്, അ​​​​യോ​​​​ധ്യ എ​​​​ന്നാ​​​​ക്കി മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.