സച്ചിനെ നേരിടാൻ യൂനസ് ഖാൻ, ടോങ്കിൽ പോരാട്ടം പൊടിപാറും
സച്ചിനെ നേരിടാൻ യൂനസ് ഖാൻ, ടോങ്കിൽ പോരാട്ടം പൊടിപാറും
Tuesday, November 20, 2018 12:51 AM IST
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ അ​​​​മ​​​​ര​​​​ക്കാ​​​​ര​​​​ൻ സ​​ച്ചി​​ൻ‌ പൈ​​ല​​റ്റി​​ന് ഈ​​സി വാ​​ക്കോ​​വ​​ർ ന​​ല്കാ​​ൻ ബി​​ജെ​​പി ഒ​​രു​​ക്ക​​മ​​ല്ല. സ​​​​ച്ചി​​​​നെ നേ​​​​രി​​​​ടാ​​​​ൻ ടോ​​​​ങ്ക് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി യൂ​​​​ന​​​​സ് ഖാ​​​​നെ.

മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ മു​​​​സ്‌​​​​ലിം വോ​​​​ട്ട് ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ നീ​​​​ക്കം. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ അ​​​​ജി​​​​ത് സിം​​​​ഗ് മേ​​​​ത്ത​​​​യെ അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം മാ​​​​റ്റി​​​​യാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി വ​​​​സു​​​​ന്ധ​​​​ര രാ​​​​ജെ സി​​​​ന്ധ്യ​​​​യു​​​​ടെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി യൂ​​​​ന​​​​സ് ഖാ​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ഗോ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ദീ​​​​ദ്‌​​​​വാ​​​​ന മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​യാ​​​​ണു ഖാ​​​​ൻ(54). ഇ​​​​ന്ന​​​​ലെ സ​​​​ച്ചി​​​​നും യൂ​​​​ന​​​​സ് ഖാ​​​​നും പ​​​​ത്രി​​​​ക സ​​​​മ​​​​ർ‌​​​​പ്പി​​​​ച്ചു.

ബി​​​​ജെ​​​​പി​​​​യു​​​​ടെ ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ടോ​​​​ങ്കി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 30,000 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണ് അ​​​​ജി​​​​ത് സിം​​​​ഗ് മേ​​​​ത്ത വി​​​​ജ​​​​യി​​​​ച്ച​​​​ത്. ടോ​​​​ങ്കി​​​​ൽ ആ​​​​കെ​​​​യു​​​​ള്ള 2.22 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 43,000 പേ​​​​ർ മു​​​​സ്‌​​​​ലിം​​​​ക​​​​ളാ​​​​ണ്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ഭാ​​​​ഗം 35,000 വ​​​​രും. ഗു​​​​ജ്ജാ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്. കി​​​​ഴ​​​​ക്ക​​​​ൻ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റി​​​​നെ കോ​​​​ൺ​​​​ഗ്ര​​​​സ് ടോ​​​​ങ്കി​​​​ൽ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.


ബി​​​​ജെ​​​​പി​​​​യു​​​​ടെ ഏ​​​​ക മു​​​​സ്‌​​​​ലിം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണു യൂ​​​​ന​​​​സ് ഖാ​​​​ൻ. അ​​​​തേ​​​​സ​​​​മ‍യം, കോ​​​​ൺ​​​​ഗ്ര​​​​സ് 15 മു​​​​സ്‌​​​​ലിം​​​​ക​​​​ളെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. 2013ലും ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് 15 മു​​​​സ്‌​​​​ലിം​​​​ക​​​​ളെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ആ​​​​ർ​​​​ക്കും വി​​​​ജ​​​​യി​​​​ച്ചു ക​​​​യ​​​​റാ​​​​നാ​​​​യി​​​​ല്ല. ബി​​​ജെ​​​പി മ​​​ത്സ​​​രി​​​പ്പി​​​ച്ച നാ​​​ലു മു​​​സ്‌​​​ലിം​​​ക​​​ളി​​​ൽ യൂ​​​ന​​​സ് ഖാ​​​നും ഹ​​​ബി​​​ബു​​​ർ റ​​​ഹ്‌​​​മാ​​​നും വി​​​ജ​​​യി​​​ച്ചു. സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഹ​​​ബി​​​ബു​​​ർ റ​​​ഹ്‌​​​മാ​​​ൻ ബി​​​ജെ​​​പി വി​​​ട്ട് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.