ഗുജറാത്ത് കലാപം മോദിക്ക് ക്ലീൻ ചിറ്റ്; ഹർജി 26ന് പരിഗണിക്കും
ഗുജറാത്ത് കലാപം മോദിക്ക് ക്ലീൻ ചിറ്റ്; ഹർജി 26ന് പരിഗണിക്കും
Tuesday, November 20, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ കേ​സി​ൽനി​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി ന​വം​ബ​ർ 26ലേ​ക്ക് മാ​റ്റി. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ലു​ള്ള ഗു​ൽ​ബ​ർ​ഗ് സൊ​സൈ​റ്റി കൂ​ട്ട​ക്കൊ​ല കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​നെ​തി​രേ ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍ഗ്ര​സ് എം​പി എ​ഹ​സാ​ൻ ജാ​ഫ്രി​യു​ടെ ഭാ​ര്യ സാ​ക്കി​യ ജാ​ഫ്രി ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ര​ണ്ടം​ഗ ബെ​ഞ്ച് ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.


അ​തേ​സ​മ​യം, സാ​ക്കി​യ ജാ​ഫ്രി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദി​നെ ര​ണ്ടാം ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​രു​തെ​ന്നും എ​സ്ഐ​ടി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ റോ​ഹ്ത​ഗി ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു കോ​ട​തി മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.