തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയതിനെതിരേ കെ.എം. ഷാജി അപ്പീൽ നൽകി
തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയതിനെതിരേ  കെ.എം. ഷാജി അപ്പീൽ നൽകി
Tuesday, November 20, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഴീക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. ത​ന്നെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് തെ​റ്റാ​ണെ​ന്നും ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ശ​രി​യാ​യ രീ​തി​യി​ൽ കോ​ട​തി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ഷാ​ജി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. എ​തി​ർ സ്ഥാ​നാ​ർ​ഥി എം.​വി. നി​കേ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി, തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി കെ.​എം. ഷാ​ജി​ക്ക് ആ​റ് വ​ർ​ഷം അ​യോ​ഗ്യ​ത വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.