പിണറായിക്കെതിരേ ആഞ്ഞടിച്ച് അമിത് ഷാ
പിണറായിക്കെതിരേ ആഞ്ഞടിച്ച് അമിത് ഷാ
Wednesday, November 21, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. കെ. ​സു​രേ​ന്ദ്രൻ ഉ​ൾ​പ്പെടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ലൂ​ടെ ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ജ​ന​കീ​യ മു​ന്നേ​റ്റ​ത്തെ ത​ട​യാം എ​ന്നാ​ണു ക​രു​തു​ന്ന​തെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​നു തെ​റ്റുപ​റ്റി​യെ​ന്ന് അ​മി​ത് ഷാ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കൊ​പ്പം ബി​ജെ​പി ഉ​റ​ച്ചുനി​ൽ​ക്കു​മെ​ന്നും അ​മി​ത് ഷാ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല വി​ഷ​യം പി​ണ​റാ​യി സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​ങ്ങേ​യ​റ്റം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ്. ചെ​റി​യ പെ​ണ്‍കു​ട്ടി​ക​ളെ​യും അ​മ്മ​മാ​രെ​യും പ്രാ​യ​മാ​യ​വ​രെ​യും മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും വി​ശ്ര​മി​ക്കാ​ൻ സ്ഥ​ല​വും ശു​ചി​മു​റി​യും ഒ​രു​ക്കാ​തെ തീ​ർ​ഥാ​ട​നകാ​ല​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​മി​ത്ഷാ കു​റ്റ​പ്പെ​ടു​ത്തി.


ഭ​ക്ത​ർ​ക്കു വി​ശ്ര​മി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ളി​ൽ പോ​ലീ​സ് വെ​ള്ള​മൊ​ഴി​ച്ചി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ന്നി​ക​ൾ​ക്കി​ട​യി​ലും അ​ഴു​ക്കു​കൂ​ന​യി​ലു​മാ​ണ് ഭ​ക്ത​ർ​ക്ക് ക​ഴി​യേ​ണ്ടിവ​രു​ന്ന​ത്. സോ​വ്യ​റ്റ് തൊ​ഴി​ലാ​ളി ലാ​യ​ങ്ങ​ളി​ലെ​ന്ന പോ​ലെയാണ് അ​യ്യ​പ്പഭ​ക്ത​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​ൻ എ​ൽ​എ​ഡി​എ​ഫി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.