പ്രളയം: കേരളത്തിന് 3048.39 കോടികൂടി
പ്രളയം: കേരളത്തിന് 3048.39 കോടികൂടി
Friday, December 7, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യദു​രി​ത​ത്തി​ൽ നി​ന്നു ക​രക​യ​റാ​ൻ കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ 3048.39 കോ​ടി രൂ​പ​യു​ടെ അ​ധി​ക ധ​ന​സ​ഹാ​യം. നേ​ര​ത്തേ ന​ൽ​കി​യ 600 കോ​ടി രൂ​പ​യ്ക്കു പു​റ​മേ​യാ​ണി​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് 4800 കോ​ടി രൂ​പ​യാ​ണ്.

600 കോ​ടി രൂ​പ നേ​രത്തേ ന​ൽ​കി​യിരുന്നു. രാ​ജ്നാ​ഥ് സിം​ഗി​നു പു​റ​മേ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലി, കൃ​ഷി​മ​ന്ത്രി രാ​ധാ മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ന്ധ്ര പ്ര​ദേ​ശി​ന് 539.52 കോ​ടി രൂ​പ​യും നാ​ഗാ​ലാ​ൻ​ഡി​ന് 131.16 കോ​ടി രൂ​പ​യും ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.


കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​നേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണ് കേ​ന്ദ്ര​സ​ഹാ​യം എ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സ​ഹാ​യ​പ്ര​ഖ്യാ​പ​നം. കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​ഘം കേ​ര​ളം സ​ന്ദ​ർ​ശി​ച്ച് ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​ക സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.