കണ്ണൂർ വിമാനത്താവളം: കേരള സർക്കാർ അപമാനിച്ചെന്ന് മന്ത്രി കണ്ണന്താനം
കണ്ണൂർ വിമാനത്താവളം: കേരള സർക്കാർ അപമാനിച്ചെന്ന്  മന്ത്രി കണ്ണന്താനം
Saturday, December 8, 2018 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു സ​മ​യ​ത്തു ക്ഷ​ണി​ക്കാ​തെ അ​പ​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കും. ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ.​കെ. ആ​ന്‍റ​ണി, വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തു വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണു കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ഷേ​ധം. കേ​ന്ദ്ര​ത്തി​ൽ യു​പി​എ​യു​ടെ​യും കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ​യും ഭ​ര​ണ​കാ​ല​ത്താ​ണു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​ധാ​ന​പ്പെ​ട്ട അ​നു​മ​തി​ക​ളും പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ന്ത്രി ക​ണ്ണ​ന്താ​നം ബ​ഹി​ഷ്ക​രി​ച്ചെ​ങ്കി​ലും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വും സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ​യും ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ക​ണ്ണൂ​രി​ലെ​ത്തും.കേ​ര​ള സ​ർ​ക്കാ​ർ അ​പ​മാ​നി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​രി​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ണ്ണ​ന്താ​നം ഇ​ന്ന​ലെ ക​ത്ത​യ​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​രോ, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്മെ​ന്‍റോ ക്ഷ​ണി​ച്ചി​ല്ലെ​ന്നു ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു. ഒ​ടു​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള എം​ഡി​യോ​ട് ചോ​ദി​ച്ച​ശേ​ഷ​മാ​ണ് ത​നി​ക്കു കൂ​ടി ക്ഷ​ണം ഉ​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. അ​തി​നാ​ൽ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് പ്ര​ഭു​വി​നെ ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.