ശബരിമല: ഹർജികൾ അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീംകോടതി
ശബരിമല: ഹർജികൾ അടിയന്തരമായി പരിഗണിക്കില്ലെന്നു സുപ്രീംകോടതി
Saturday, December 8, 2018 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി​ക​ളി​ലു​ള്ള കേ​സു​ക​ൾ​ക്കും നി​രീ​ക്ഷ​ണ സ​മി​തി​ക്കും എ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീംകോ​ട​തി നിരാകരിച്ചു. ഹ​ർ​ജി​ക​ൾ സാ​ധാ​ര​ണ ക്ര​മ​ത്തി​ൽ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ​യെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ മൂ​ന്നം​ഗ നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​തും സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ലു​ള്ള കേ​സു​ക​ളും സു​പ്രീംകോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ എ​ത്ര​യും വേ​ഗം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​ജ​യ് ഹ​ൻ​സാ​രി​യ​യും സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍സ​ൽ ജി. ​പ്ര​കാ​ശു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പോ​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. ഹ​ർ​ജി​ക​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​ക്കോ​ളും എ​ന്ന​റി​യ​ച്ച കോ​ട​തി, അ​ഭി​ഭാ​ഷ​ക​രെ മ​ട​ക്കു​ക​യാ​യി​രു​ന്നു.


ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന, ഹ​ർ​ജി​ക​ളി​ൽ ജ​നു​വ​രി 22നു ​തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്ന് കോ​ട​തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ട് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.