ലൈംഗികപീഡന ആരോപണം; ആകാശവാണി ഉദ്യോഗസ്ഥനെ തരംതാഴ്ത്തി
Sunday, December 9, 2018 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​വാ​ണി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച് ജോ​ലി​യി​ൽ നി​ന്നു ത​രം​താ​ഴ്ത്തി. ഒ​ന്പ​തു വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ളം ഒ​രു വ​ർ​ഷം ര​ണ്ടു ഘ​ട്ട​മാ​യി വെ​ട്ടി​ക്കു​റ​യ്ക്കും. ഈ ​കാ​ല​യ​ള​വി​ൽ ഒ​രു​വി​ധ​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കേ​ണ്ടെ​ന്നും അ​ച്ച​ട​ക്ക സ​മി​തി തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 12നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ച​ത്. കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും പ്ര​സാ​ർ​ഭാ​ര​തി സി​ഇ​ഒ​യ്ക്കും പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ചു. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ച്ച​ട​ക്കസ​മി​തി​യെ നി​യോ​ഗി​ച്ച​ത്.


വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്ര​സാ​ർ ഭാ​ര​തി ഓ​ഫീ​സി​ൽ സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​വ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി ഗ​താ​ഗ​ത സൗ​ക​ര്യ​വും ഒ​രു​ക്കി. ആ​കാ​ശ​വാ​ണി​യി​ൽ ന​ട​ക്കു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡി​ന് ക​ത്ത​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.