രാജസ്ഥാനിൽ 74.21% പോളിംഗ്
Sunday, December 9, 2018 1:44 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 74.21 ശ​​​ത​​​മാ​​​നം പേ​​​ർ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 199 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 3,52,04318 വോ​​​ട്ട​​​ർ​​​മാ​​​രാ​​ണു വോ​​​ട്ട് ചെ​​​യ്ത​​​ത്.

ഇ​​​ന്ത്യ-​​​പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ജ​​​യ്സാ​​​ൽ​​​മ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ് ഉ​​​യ​​​ർ​​​ന്ന ​പോ​​​ളിം​​​ഗ്. 84.66 ശ​​​ത​​​മാ​​​നം. 64.84 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ട് ചെ​​​യ്ത പാ​​​ലി ജി​​​ല്ല​​​യി​​​ലാ​​​ണു താ​​​ഴ്ന്ന പോ​​​ളിം​​​ഗ്.


200 അം​​​ഗ സ​​​ഭ​​​യി​​​ലെ 199 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ബി​​​എ​​​സ്പി സ്ഥാ​​​നാ​​​ർ​​​ഥി ല​​​ക്ഷ്മ​​​ൺ സിം​​​ഗ് ചൗ​​​ധ​​​രി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ൽ​​​വാ​​​ർ ജി​​​ല്ല​​​യി​​​ലെ രാം​​​ഗ​​​ഡി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. 2,47,22,448 പു​​​രു​​​ഷ​​​ന്മാ​​​രും 2,27,15,086 സ്ത്രീ​​​ക​​​ളും 227 ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രും ഉ​​​ൾ​​​പ്പെടെ 4,74, 37,761 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.