കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 12ന്
Sunday, December 9, 2018 1:44 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​നെ 12നു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. 38 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണു കൗ​​​ൺ​​​സി​​​ലി​​​ൽ മു​​​ൻ​​​തൂ​​​ക്ക​​​മെ​​​ങ്കി​​​ലും സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജ​​​ന​​​താ​​​ദ​​​ൾ-എ​​​സി​​​നു ചെ​​​യ​​​ർ​​​മാ​​​ൻപ​​​ദ​​​വി വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ചെ​​​യ​​​ർ​​​മാ​​​ൻപ​​​ദ​​​വി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​തി​​​ർ​​​ന്ന ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് നേ​​​താ​​​വ് ബ​​​സ​​​വരാ​​​ജ് ഹൊ​​​റാ​​​ത്തി പ​​​റ​​​ഞ്ഞു. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മോ എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി വ​​​ലി​​​യ ഒ​​​റ്റ​​​ക​​​ക്ഷി​​​യാ​​​യെ​​​ങ്കി​​​ലും കോ​​​ൺ​​​ഗ്ര​​​സ്-​​​ജ​​​ന​​​താ​​​ദ​​​ൾ സ​​​ഖ്യം മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ധാ​​​ര​​​ണ​​​യ​​​നു​​​സ​​​രി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​യി​​​രു​​​ന്നു ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം. എ​​​ന്നാ​​​ൽ, ജ​​​ന​​​താ​​​ദ​​​ളി​​​ലെ ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ ധാ​​​ര​​​ണ​​​യെ എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.