മിന്നലാക്രമണം ബിജെപി രാഷ്‌ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്ന് മുൻ ആർമി കമാൻഡർ
Sunday, December 9, 2018 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​ന്യം അ​തി​ർ​ത്തി ക​ട​ന്നു ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണം ബി​ജെ​പി രാ​ഷ്‌ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു എ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി നോ​ർ​ത്തേ​ണ്‍ ആ​ർ​മി ക​മാ​ൻ​ഡ​റാ​യി​രു​ന്ന ലഫ്. ജനറൽ ഡി.​എ​സ്. ഹൂ​ഡ. ര​ണ്ടു വ​ർ​ഷം മു​ൻ​പ് സൈ​ന്യം ന​ട​ത്തി​യ മിന്നലാ ക്രമണത്തെക്കു​റി​ച്ച് ബി​ജെ​പി അ​നാ​വ​ശ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി രാ​ഷ്‌ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചു എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​വേ​ണ്ടി ആ​യി​രു​ന്നോ സൈ​ന്യം അ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നു​വ​രെ തോ​ന്നി​പ്പി​ച്ചു എ​ന്നും ഹൂ​ഡ പ​റ​ഞ്ഞു.

ഉ​റി​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ന് മു​ന്ന​റി​യി​പ്പു ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. പ​ക്ഷേ, മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പു​റ​ത്തു വ​ന്ന വാ​ർ​ത്ത​ക​ൾ സൈ​നി​ക​രെ മ​ടു​പ്പി​ക്കു​ന്ന​താ​യി​രു​ന്നെ​ന്നും ഹൂ​ഡ വ്യ​ക്ത​മാ​ക്കി.


ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ന​ട​പ​ടി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ രാ​ജ്യ​സ്നേ​ഹ പ്ര​ചാ​ര​ണം മാ​ത്ര​മാ​യി ഒ​തു​ങ്ങി​പ്പോ​യി. ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് തി​രി​ച്ച​ടി നേ​രിട്ട് ആൾനാശമുണ്ടായെ ങ്കിൽ ആ​ര് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മി​ന്ന​ലാ​ക്ര​മ​ണം വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ത്തേ​ണ്ട ന​ട​പ​ടി​യാണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.