ബുലന്ദ്ഷഹർ കലാപം: എഎസ്പിയെ സ്ഥലം മാറ്റി, സൈനികനെ റിമാൻഡ് ചെയ്തു
ബുലന്ദ്ഷഹർ കലാപം: എഎസ്പിയെ സ്ഥലം മാറ്റി, സൈനികനെ റിമാൻഡ് ചെയ്തു
Monday, December 10, 2018 12:57 AM IST
ല​​​ക്നോ: പ​​​ശു​​​വി​​​നെ അ​​​റ​​​ത്തു​​​വെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബു​​​ല​​​ന്ദ്ഷ​​​ഹ​​​റി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ ക​​​ലാ​​​പ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റാ​​​യി​​​സ് അ​​​ക്ത​​​റി​​​നെ സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ സ്ഥ​​​ലം മാ​​​റ്റി. ല​​​ക്നോ​​​യി​​​ലെ പി ​​​എ സി ​​​ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കാ​​​ണു മാ​​​റ്റ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ആ​​​ഭ്യ​​​ന്ത​​​രം) അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ഗാ​​​സി​​​യാ​​​ബാ​​​ദി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി മ​​​നീ​​​ഷ് മി​​​ശ്ര​​​യ്ക്കാ​​​ണു പ​​​ക​​​രം ചു​​​മ​​​ത​​​ല.

ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ക്ര​​​മ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​റ​​സ്റ്റ് ചെ​​യ്ത സൈ​​​നി​​​ക​​​നെ 14 ദി​​വ​​സ​​ത്തേ​​ക്കു റി​​മാ​​ൻ​​ഡ് ​​ചെ​​യ്തു. പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള ജി​​​തേ​​​ന്ദ്ര​​​മാ​​​ലി​​​ക് എ​​​ന്ന സൈ​​​നി​​​ക​​​നെ ക​​​രേ​​​സ​​​നാ അ​​​ധി​​​കൃ​​​ത​​​ർ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ പ്ര​​​ത്യേ​​​ക​​​ദൗ​​​ത്യ​​​സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​സ്ടി​​​എ​​​ഫ് ഐ​​​ജി അ​​​മി​​​താ​​​ബ് യാ​​​ഷ് അ​​​റി​​​യി​​​ച്ചു. പി​​ന്നീ​​ട് ഇ​​യാ​​ളെ മ​​ജി​​സ്ട്രേ​​റ്റി​​നു മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി.പ​​​ശു​​​വി​​​ന്‍റെ ജ​​​ഡം ക​​​ണ്ടെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡി​​സം​​ബ​​ർ‌ മൂ​​​ന്നാം​​​തീ​​​യ​​​തി​​​യാ​​​ണ് 400 ഓ​​​ളം​​​വ​​​രു​​​ന്ന ആ​​​ളു​​​ക​​​ൾ ബ​​​ലു​​​ന്ദ്ഹ​​​ഷ​​​റി​​​ൽ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. അ​​​ക്ര​​​മ​​​ത്തി​​​നി​​​ടെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സു​​​ബോ​​​ധ് കു​​​മാ​​​ർ സിം​​​ഗും 20 കാ​​​ര​​​നാ​​​യ യു​​​വാ​​​വും വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.