കേന്ദ്രമന്ത്രിയെ മർദിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
കേന്ദ്രമന്ത്രിയെ മർദിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Monday, December 10, 2018 1:10 AM IST
താ​​​​നെ: പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ കേ​​​​ന്ദ്ര സാ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മ​​​​മ​​​​ന്ത്രി രാം​​​​ദാ​​​​സ് അ​​​​ത്താ​​​​വ​​​​ാലെ​​​​യെ മ​​​​ർ​​​​ദി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി​​​​യ യു​​​​വാ​​​​വ് പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​യി. പ്ര​​​​വീ​​​​ൺ ഗോ​​​​സാ​​​​വി ആ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 10.15 നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​അ​​​​ത്താ​​​​വാ​​​​ലെ) അ​​​​ധ്യ​​​​ക്ഷ​​​​ൻ കൂ​​​​ടി​​​​യാ​​​​യ രാം​​​​ദാ​​​​സ് , അം​​​​ബ​​​​ർ​​​​നാ​​​​ഥി​​​​ലെ ഒ​​​​രു റാ​​​​ലി​​​​യി​​​​ൽ പ്രസംഗിച്ച് ഇ​​​​രി​​​​പ്പി​​​​ട​​​​ത്തി​​​​ന​​​​രി​​​​കി​​​​ലേ​​​​ക്കു പോ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ​​​​ദ​​​​സി​​​​ൽ​​​​നി​​​​ന്ന് മാ​​​​ല​​​​യി​​​​ടാ​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന എ​​​​ത്തി​​​​യ പ്ര​​​​വീ​​​​ൺ കേന്ദ്രമന്ത്രിയെ അ​​​​ടി​​​​ക്കാ​​​​ൻ തു​​​​നി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.