ക്രിസ്മസ് അവധിയില്ല; പ്രതിഷേധിച്ച് കെ.സി. വേണുഗോപാൽ
ക്രിസ്മസ് അവധിയില്ല; പ്രതിഷേധിച്ച് കെ.സി. വേണുഗോപാൽ
Tuesday, December 11, 2018 1:15 AM IST
ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് ത​ലേ​ന്നും തൊ​ട്ട​ടു​ത്ത ദി​വ​സ​വും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് അ​വ​ധി ന​ൽ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. അ​ടു​ത്ത 24, 26 ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ന് അ​വ​ധി ന​ൽ​കി പ​ക​രം മ​റ്റു ര​ണ്ടു ദി​വ​സം അ​ധി​ക​മാ​യി സ​ഭ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ക്രി​സ്മ​സി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ഭ ന​ട​ത്തു​ന്ന​ത് പാ​ർ​ല​മെ​ന്‍റി​ന്‍റെ കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ വി​പ്പു കൂ​ടി​യാ​യ വേ​ണു​ഗോ​പാ​ൽ ഇ​ന്ന​ലെ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​നു ക​ത്തു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.