ഭിന്നശേഷി ക്ഷേമ ഭേദഗതി ബില്ലിന്‍റെ ചർച്ചയും മുടങ്ങി
Thursday, December 13, 2018 1:50 AM IST
ന്യൂ​ഡ​ൽ​ഹി: ഭി​ന്ന​ശേ​ഷി ക്ഷേ​മ ട്ര​സ്റ്റ് ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്തെ​ങ്കി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്നു ച​ർ​ച്ച ചെ​യ്യാ​നാ​കാ​തെ സ​ഭ ഇ​ന്ന​ലെ പി​രി​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ഈ ​ബി​ൽ പാ​സാ​ക്കു​ന്ന​തി​നോ​ടു സ​ഹ​ക​രി​ക്കാ​മെ​ന്നു കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള എം​പി​മാ​ർ കാ​വേ​രി ന​ദീ​ജ​ല പ്ര​ശ്നം ഉ​യ​ർ​ത്തി ബ​ഹ​ളം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കാ​തെ ഭി​ന്ന​ശേ​ഷി ക്ഷേ​മ​ത്തി​നാ​യു​ള്ള ദേ​ശീ​യ ട്ര​സ്റ്റ് ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് എ​ള​മ​രം ക​രീം എം​പി പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​യോ​ചി​ച്ചു സ​മ​ഗ്ര​മാ​യ ഭേ​ദ​ഗ​തി​യാ​ണു വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള യു​എ​ൻ ച​ട്ടം (യു​എ​ൻ​സി​ആ​ർ​പി​ഡി) ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​നി​യ​മ​വും കൊ​ണ്ടു​വ​ന്നു. ഇ​തു ചേ​ർ​ന്നു പോ​കു​ന്ന​ത​ല്ല സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള ഭേ​ദ​ഗ​തി ബി​ൽ.

ര​ക്ഷാ​ക​ർ​തൃ​ത്വം സം​ബ​ന്ധി​ച്ച ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​ലെ സ​മാ​ന വ്യ​വ​സ്ഥ​ക​ളോ​ട് പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ലെ​ന്ന് ക​രീം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.