പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് സ്തംഭിച്ചു
Thursday, December 13, 2018 1:50 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ, രാ​മ​ക്ഷേ​ത്ര വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ- ഭ​ര​ണ​പ​ക്ഷ ക​ക്ഷി​ക​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​ച്ച​തോ​ടെ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ഭാ അ​ധ്യ​ക്ഷ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

ക​ർ​ണാ​ട​ക​യി​ൽനി​ന്നു പു​തു​താ​യി എം​പി​യാ​യ​വ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. റ​ഫാ​ൽ വി​ഷ​യ​ത്തി​നൊ​പ്പം കാ​വേ​രി ന​ദീജ​ല വി​ഷ​യ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ​യും വി​ശാ​ഖ​പ​ട്ട​ണം ആ​സ്ഥാ​ന​മാ​ക്കി റെ​യി​ൽ​വേ സോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി അം​ഗ​ങ്ങ​ളും പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. അ​തി​നി​ടെ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര​ണ​പക്ഷത്തെ ശി​വ​സേ​ന യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബ​ഹ​ളം രൂ​ക്ഷ​മാ​കു​ക​യും ലോ​ക്സ​ഭ 12 വ​രെ നി​ർ​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. റ​ഫാ​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾത്ത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ ഉ​ച്ച​വ​രെ നി​ർ​ത്തി​വ​ച്ചു.


ഉ​ച്ച​യ്ക്കു 12നു ​സ​ഭ​ക​ൾ വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ഴും ബ​ഹ​ളം തു​ട​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ലോ​ക്സ​ഭ ഇ​ന്നു ചേ​രാ​നാ​യി പി​രി​ഞ്ഞു. രാ​ജ്യ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ണ്ടും ചേ​ർ​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ല്ല. അ​തി​നി​ടെ, ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ഷ​യ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ ബി​നോ​യ് വി​ശ്വ​വും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല.

ലോ​ക്സ​ഭ​യി​ൽ ഡാം ​സു​ര​ക്ഷാ ബി​ൽ ബ​ഹ​ള​ത്തി​നി​ടെ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​സ​ഭ​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ദേ​ശീ​യ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കാ​നു​ള്ള ബി​ല്ലിന്മേൽ ച​ർ​ച്ച​യ്ക്കാ​യി കേ​ന്ദ്ര സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി ത​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​നെ ചെ​യ​ർ​മാ​ൻ ക്ഷ​ണി​ച്ചെ​ങ്കി​ലും അ​തും ബ​ഹ​ള​ത്തി​ൽ മു​ങ്ങി​.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.