ബിജെപി നയങ്ങൾക്കെതിരായ ജനവിധി: സോണിയ ഗാന്ധി
Thursday, December 13, 2018 1:50 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ജ​ന​വി​ധി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങളിൽ ത​നി​ക്കു സ​ന്തോ​ഷ​മു​ണ്ടെ​ന്ന​തു സ്പ​ഷ്ട​മാ​ണെ​ന്നും സോ​ണി​യ ദീ​പി​ക​യോ​ടു പ്ര​തി​ക​രി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യെ തോ​ൽ​പി​ച്ച് അ​ധി​കാ​രം പി​ടി​ക്കാ​നാ​യ​തു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, ചി​രി മാ​ത്ര​മാ​യി​രു​ന്നു സോ​ണി​യ​യു​ടെ മ​റു​പ​ടി.

പ​തി​വി​ലേ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ലെ കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഓ​ഫീ​സി​ൽനി​ന്ന് സെ​ൻ​ട്ര​ൽ ഹാ​ളി​ലേ​ക്കു നേ​താ​ക്ക​ളോ​ടൊ​പ്പം സോ​ണി​യ ന​ട​ന്ന​ത്. എ​ന്നാ​ൽ അ​മി​ത ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യ​തു​മി​ല്ല.

സാ​രി​യു​ടു​ത്ത് ക​റു​ത്ത സ്വെ​റ്റ​റു​മ​ണി​ഞ്ഞു രാ​വി​ലെ ലോ​ക്സ​ഭ സ​മ്മേ​ളി​ക്കു​ന്ന​തി​നു​മു​ന്പു ത​ന്നെ സോ​ണി​യ എ​ത്തി. ലോ​ക്സ​ഭ​യി​ൽ നേ​രേ എ​തി​ർ​വ​ശ​ത്ത് മ്ലാ​ന​വ​ദ​ന​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​രു​ന്നു. ട്ര​ഷ​റി, പ്ര​തി​പ​ക്ഷ നി​ര​ക​ളി​ലെ ഒ​ന്നാം നി​ര​യി​ലി​രു​ന്ന ഇ​രു​വ​രും പ​ക്ഷേ പ​ര​സ്പ​രം ക​ണ്ട​താ​യി ഭ​വി​ച്ച​തു​മി​ല്ല.

എ​ന്തൊ​ക്കെ ചെ​യ്യ​രു​തെ​ന്നു സ​ത്യ​ത്തി​ൽ ത​ന്നെ പ​ഠി​പ്പി​ച്ച​തു ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് ഞാ​നെ​ന്‍റെ അ​മ്മ​യോ​ടു പ​റ​ഞ്ഞു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​ശേ​ഷം ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. രാ​ഹു​ൽ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യി​രു​ന്നി​ല്ല. കാ​വേ​രി ന​ദീ​ജ​ല പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള എം​പി​മാ​രു​ടെ ബ​ഹ​ള​ത്തി​ൽ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ഇ​ന്ന​ലെ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​തെ നേ​ര​ത്തെ പി​രി​ഞ്ഞു.



ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.