ആലുവ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
Thursday, December 13, 2018 1:50 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ആ​ലു​വ കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീംകോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു. സു​പ്രീംകോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വ​യ്ക്കു​ക​യും അ​തി​നെ​തി​രേ​യു​ള്ള പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ത​ള്ളു​ക​യും പി​ന്നീ​ട് രാ​ഷ്്‌ട്ര​പ​തി ദ​യാ​ഹ​ർ​ജി ത​ള്ളു​ക​യും ചെ​യ്ത ശേഷമാണ് മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ അ​സാ​ധാ​ര​ണ ന​ട​പ​ടി. വ​ധ​ശി​ക്ഷ വി​ധി​ച്ച​പ്പോ​ൾ ആ​ന്‍റ​ണി​യു​ടെ സാ​മൂ​ഹി​ക- സാ​ന്പ​ത്തി​ക ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ഇ​യാ​ൾ കൊ​ടും​കു​റ്റ​വാ​ളി​യാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ മ​തി​യാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ലെ​ന്നും ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ ന​ൽ​കു​ന്ന പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നു 2014ൽ ​സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി ഇ​ന്ന​ലെ വി​ധി പ​റ​ഞ്ഞ​ത്. വ​ധ​ശി​ക്ഷ 2009 ലാ​ണ് സു​പ്രീം കോ​ട​തി ശ​രി​വ​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​വ​രും അ​വ​ഗ​ണി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​രു​മാ​ണ് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ലും. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് മ​തി​യാ​യ നി​യ​മ​സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല. ആ ​രീ​തി​യി​ൽ പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​യാ​ളാ​ണ് ആ​ന്‍റ​ണി​യെ​ന്നു കോ​ട​തി വി​ല​യി​രു​ത്തി.

2001 ജ​നു​വ​രി ആ​റി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പം പൈ​പ്പ്‌‌ലൈ​ൻ റോ​ഡി​ൽ മാ​ഞ്ഞൂ​രാ​ൻ വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ (47), ഭാ​ര്യ ബേ​ബി (42), മ​ക്ക​ളാ​യ ജ​യ്മോ​ൻ (14), ദി​വ്യ (12), അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് ക്ലാ​ര തൊ​മ്മി (74), സ​ഹോ​ദ​രി കൊ​ച്ചു​റാ​ണി (42) എ​ന്നി​വ​രെ വ​ത്തി​ക്കാ​ൻ സ്ട്രീ​റ്റി​ൽ ആ​ന്‍റ​ണി (അന്നു 48 വയസ്) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ലു​വ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ താ​ത്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന ആ​ന്‍റ​ണിക്ക് ഗ​ൾ​ഫി​ൽ ജോ​ലി തേ​ടി പോ​കു​ന്ന​തി​നു സ​ഹാ​യം കി​ട്ടാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൂ​ട്ട​ക്കൊ​ല​യി​ൽ കലാശിച്ചതെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.


ആ​ന്‍റ​ണി​ക്കു പ​ണം ന​ൽ​കാ​മെ​ന്നു കൊ​ച്ചു​റാ​ണി​യാ​ണ് ഏ​റ്റി​രു​ന്ന​ത്. പ​ണം വാ​ങ്ങാ​ൻ ആ​ന്‍റ​ണി രാ​ത്രി ഒ​ൻ​പ​തി​ന് എ​ത്തി​യ​തി​നു പി​ന്നാ​ലെ അ​ഗ​സ്റ്റി​നും ഭാ​ര്യ​യും മ​ക്ക​ളും സ​മീ​പ​ത്തു​ള്ള തി​യ​റ്റ​റി​ൽ സി​നി​മ കാ​ണാ​ൻ പോ​യി. ഈ ​സ​മ​യം ആ​ന്‍റ​ണി കൊ​ച്ചു​റാ​ണി​യോ​ട് പ​ണം ചോ​ദി​ച്ചു. പ​ണ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വാ​ക്ക​ത്തി​യെ​ടു​ത്ത് കൊ​ച്ചു​റാ​ണി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മാ​താ​വ് ക്ലാ​ര ത​ട​യാ​ൻ ചെ​ന്ന​പ്പോ​ൾ അ​വ​രെ​യും വെ​ട്ടി​വീ​ഴ്ത്തി. പി​ന്നീ​ട് സെ​ക്ക​ൻ​ഡ് ഷോ ​ക​ഴി​ഞ്ഞ് അ​ഗ​സ്റ്റി​നും കു​ടും​ബ​വും എ​ത്തി​യ​പ്പോ​ൾ ഇ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ആ​ന്‍റ​ണി മും​ബൈ വ​ഴി ദ​മാ​മി​ലേ​ക്ക് പോ​യി​രു​ന്നു. കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ന്‍റ​ണി​യെ ഫ്രെ​ബു​വ​രി 18ന് ​പോ​ലീ​സ് വി​ളി​ച്ചുവ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.