ഓട്ടോറിക്ഷ സുന്ദരിയാകണം; ഓട്ടോക്കാരൻ ബെൽറ്റുമിടണം
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: "ഏ​യ്ഓ​ട്ടോ എ​ന്ന സി​നി​മ​യി​ലെ പാ​ട്ടു പോ​ലെ സു​ന്ദ​രീ, സു​ന്ദ​രീ ഒ​ന്നൊ​രു​ങ്ങി വാ...' എ​ന്നാ​ണി​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളോ​ട് കേ​ന്ദ്രസ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. വെ​റു​തെ മോ​ടി കൂ​ട്ടാ​ന​ല്ല, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്ക​രു​തി​യാ​ണ് ഈ ​ഒ​രു​ക്ക​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്രസ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം അ​ക്ഷ​രം പ്ര​തി ന​ട​പ്പാ​ക്കി​യി​ൽ ഓ​ട്ടോ മൂ​ന്നു ച​ക്ര​ത്തി​ൻ​മേ​ൽ നി​ര​ത്തി​ലോ​ടു​ന്ന വി​മാ​ന​മാ​കും, ഓ​ട്ടോ​ക്കാ​ര​ൻ പൈ​ല​റ്റും.

നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്
• ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും സീ​റ്റ് ബെ​ൽ​റ്റ്
• ര​ണ്ട് ഹെ​ഡ്‌ലൈ​റ്റു​ക​ൾ
• ഇ​രുവ​ശ​ത്തും വാ​തി​ലു​ക​ൾ
• യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ലെ​ഗ് സ്പേ​സ്
• ഡ്രൈ​വ​ർ-​പാ​സ​ഞ്ച​ർ സീ​റ്റു​ ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​ള​വ്

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റാ​വു​ന്ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം നി​ജ​പ്പെ​ടു​ത്തി​യും കേ​ന്ദ്ര ഗ​താ​ഗ​തവ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കും. ക​ഴി​ഞ്ഞവ​ർ​ഷം രാ​ജ്യ​ത്ത് ന​ട​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 29,000 ൽ ​അ​ധി​ക​മെ​ണ്ണ​വും ഓ​ട്ടോ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. 6762 പേ​രാ​ണ് രാ​ജ്യ​ത്തൊ​ട്ടാ​കെ ക​ഴി​ഞ്ഞവ​ർ​ഷം ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ യാ​ത്ര കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ൻ കേ​ന്ദ്ര ഗ​താ​ഗ​തവ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും 2019 ഒ​ക്‌ടോ​ബ​റി​നു​ള്ളി​ൽ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പി​ന്നാ​ലെ വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സു​ര​ക്ഷാമാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്.

ഓ​ട്ടോ​റി​ക്ഷ അ​പ​​ക​ടങ്ങ​ളി​ൽ മ​ര​ണ​ങ്ങ​ളേ​റെ​യും സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് യാ​ത്ര​ക്കാ​ർ പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ് എ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വാ​തി​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​റ്റും കു​ത്തി​നി​റ​ച്ച് തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ പാ​ഞ്ഞു പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും പ​തി​വ് കാ​ഴ്ച​യാ​ണ്. ഡോ​റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ അ​പ​ക​ട​മാ​ണെ​ങ്കി​ൽപോ​ലും യാ​ത്ര​ക്കാ​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണ് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കാ​റു​ണ്ട്. ഈ ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​നാ​ണ് ഡോ​റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. കാ​റു​ക​ളി​ലു​ള്ള​തി​ന് സ​മാ​ന​മാ​യി സീ​റ്റ് ബെ​ൽ​റ്റ് വ​രു​ന്ന​തോ​ടെ അ​പ​ക​ടസ​മ​യ​ത്ത് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മു​ണ്ടാ​കു​ന്ന ആ​ഘാ​തം കു​റ​യ്ക്കാ​നും സാ​ധി​ക്കും. പ്ര​തി​വ​ർ​ഷം ആ​റു ല​ക്ഷം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് രാ​ജ്യ​ത്ത് വി​റ്റ​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.