സെന്‍റ് തോമസിന്‍റെ ക്രൈസ്തവസഭ പഠിപ്പിച്ചതു കരുണ: പ്രണാബ് മുഖർജി
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു സെ​ന്‍റ് തോ​മ​സി​ലൂ​ടെ സ്ഥാ​പി​ത​മാ​യ ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ സ​ഭ രാ​ജ്യ​ത്തെ സ​മു​ദ്ധ​രി​ക്കു​ന്ന​തി​നും ന​വോ​ത്ഥാ​ന​ത്തി​നു​മാ​ണു ശ്ര​മി​ച്ച​തെ​ന്നു മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. യേ​ശു​ക്രി​സ്തു പ​ഠി​പ്പി​ച്ച​തു പോ​ലെ മ​റ്റു​ള്ള​വ​രോ​ടു ക്ഷ​മി​ക്കു​ന്ന, ക​രു​ണ​യും സ​ഹി​ഷ്ണു​ത​യും ഉ​ള്ള​വ​രാ​ക​ണം എ​ല്ലാ​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന​ന​ത്തി​ലൂ​ടെ കി​ട്ടി​യ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മാ​ണ് രാ​ജ്യ​ത്തി​ന് ഏ​റ്റ​വും ആ​വ​ശ്യം. മ​റ്റു​ള്ള​വ​രോ​ട് ക്ഷ​മി​ക്കാ​നാ​ണ് ദൈ​വ​മാ​യ യേ​ശു പ​ഠി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ്ര​ണാ​ബ് മു​ഖ​ർ​ജി ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ണാ​ബ്. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ണ്‍റാ​ഡ് സാം​ഗ്മ, കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻസ് ക​ണ്ണ​ന്താ​നം, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്, സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് കോ​ണ്‍സ​സാ​വോ പ്രാ​ർ​ഥ​ന ന​ട​ത്തി. സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക്രി​നാ​സ് സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജ​ർ​വി​സ് ഡി​സൂ​സ ന​ന്ദി​യും പ​റ​ഞ്ഞു. ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ്, വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി മോ​ണ്‍. മി​ജ ലെ​സ്കോ​വ​ർ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ട​സ്, പ്ര​ഫ. കെ.​വി. തോ​മ​സ്, യേ​ശു​ദാ​സ് ശീ​ലം, ഡെ​റി​ക് ഒ​ബ്രി​യ​ൻ എ​ന്നി​വ​രും വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.


ക്രി​സ്തു​വി​ന്‍റെ പ​ന്ത്ര​ണ്ടു ശി​ഷ്യൻമാ​രി​ലൊ​രാ​ളാ​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​യി​ലെ​ത്തി താ​മ​സി​ച്ച​തു മു​ത​ൽ 2000 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ലു​ള്ള​താ​ണ് ക്രൈ​സ്ത​വ​സ​ഭ​യെ​ന്ന് മു​ൻ രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്രേ​ക്ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കാ​ളേ​റെ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ന​വോ​ത്ഥാ​ന​ത്തി​നു​മാ​ണ് ക്രൈ​സ്ത​വ​സ​ഭ പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ന്ത്യ​യി​ലെ സം​സ്കാ​ര​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്ന്, പ്രാ​ദേ​ശി​ക​മാ​യ രീ​തി​ക​ളെ​യും പാ​ര​ന്പ​ര്യ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ച്ച് ഇ​ന്ത്യ​യു​ടെ സ​ഭ​യാ​യി മാ​റാ​ൻ ക്രൈ​സ്ത​വ​ർ​ക്കു ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി​യി​ൽ ജന്മ ​കൊ​ണ്ട മ​റ്റു മ​ത​ങ്ങ​ളെ​പ്പോ​ലെ ഇ​ന്ത്യ​യു​ടെ മ​ത​മാ​യി മാ​റാ​നും ക്രൈ​സ്ത​വ​സ​ഭ​യ്ക്കു ക​ഴി​ഞ്ഞു.ക്രൈ​സ്ത​വ സ​ഭ സ്ഥാ​പി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ചു​വ​ള​ർ​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ സൗ​ഖ്യം പ്രാ​പി​ച്ച ജ​ന​ല​ക്ഷ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യാ​നി​ക​ളെ രാ​ജ്യം കാ​ണു​ന്ന​ത്. അ​ച്ച​ട​ക്കം, ആ​ത്മ​സ​മ​ർ​പ്പ​ണം എ​ന്നി​വ​യു​ടെ പ്ര​തി​രൂ​പ​ങ്ങ​ളാ​ണ് ക​ത്തോ​ലി​ക്ക വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും.

സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​രും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യ​വ​രെ പ​രി​പാ​ലി​ച്ച മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​ർ​മ​യി​ൽ എ​പ്പോ​ഴും തെ​ളി​ഞ്ഞു​വ​രു​ന്ന​തെ​ന്നും പ്ര​ണാ​ബ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.