കൂട്ടമാനഭംഗം: പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന ഹർജി തള്ളി
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. ആ​വ​ശ്യ​ത്തി​നു നി​യ​മ സാ​ധു​ത​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ഇ​ത്ത​രം ഹ​ർ​ജി​ക​ളി​ലൂ​ടെ കോ​ട​തി​യെ ത​മാ​ശ​യാ​ക്കു​ക​യാ​ണോ​യെ​ന്നും ജ​സ്റ്റീ​സ് ലോ​കു​ർ ചോ​ദി​ച്ചു.

വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ മൂ​ന്നു പേ​ർ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ത​ള്ളി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ അ​ലോ​ക് ശ്രീ​വാ​സ്ത​വ​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത് ലൈം​ഗി​ക അ​തി​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്പോ​ൾ ശി​ക്ഷ വൈ​കു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ച​ത്. ലൈം​ഗി​ക അ​തി​ക്ര​മ​ണ കേ​സു​ക​ളി​ൽ ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു സ​മ​യ പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.